Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onnichuoronam

ഒ​ന്നി​ച്ച് ഒ​രോ​ണം: ഒ​രു​മ​യു​ടെ​യും സാഹോ​ദ​ര്യ​ത്തി​ന്‍റെ​യും വേ​ദി​യാ​യി കാ​രി​ത്താ​സ് ഓ​ണാ​ഘോ​ഷം

കോ​ട്ട​യം: ഓ​ണ​ത്തി​ന്‍റെ ആ​ന​ന്ദ​വും ന​ന്മ​യും ചു​റ്റു​മു​ള്ള​വ​രി​ലേ​ക്കു​കൂ​ടി പ​ക​ര്‍​ന്നു​ന​ല്‍​കി വ​യോ​ജ​ന മ​ന്ദി​ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ളെ​യും പ്ര​ള​യ​ബാ​ധി​ത കു​ടും​ബ​ങ്ങ​ളെ​യും ഒ​പ്പം ചേ​ര്‍​ത്ത് കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ല്‍ ഒ​ന്നി​ച്ച് ഒ​രോ​ണം സം​ഘ​ടി​പ്പി​ച്ചു.

കൈ​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് അ​സൈ​ലം, ആ​ര്‍​പ്പൂ​ക്ക​ര ന​വ​ജീ​വ​ന്‍ ട്ര​സ്റ്റ്, ബി​ടി​എം (ബി​ഷ​പ് തോ​മ​സ് ത​റ​യി​ല്‍ മെ​മ്മോ​റി​യ​ല്‍ ഓ​ള്‍​ഡേ​ജ് ഹോം), ​ഏ​റ്റു​മാ​നൂ​ര്‍ സാ​ന്‍​ജോ​സ്, അ​ഭ​യ​ഭ​വ​ന്‍ കോ​ട്ട​യം, നീ​ണ്ടൂ​ര്‍ ഏ​യ്ഞ്ച​ല്‍ ഗാ​ര്‍​ഡ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള ഇ​രു​ന്നൂ​റോ​ളം മു​തി​ര്‍​ന്ന​വ​രാ​ണ് അ​തി​ഥി​ക​ളാ​യെ​ത്തി​യ​ത്. അ​വ​രെ സ്‌​നേ​ഹ​ത്തോ​ടെ സ്വീ​ക​രി​ച്ച കാ​രി​ത്താ​സ് കു​ടും​ബം, ഒ​രു​മി​ച്ചി​രു​ന്ന് ഓ​ണ​സ​ദ്യ പ​ങ്കു​വ​ച്ചും വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കി​ട്ടും ഈ ​ദി​നം അ​ര്‍​ഥ​പൂ​ര്‍​ണ​മാ​ക്കി. ഇ​തോ​ടൊ​പ്പം വൈ​ക്കം, മ​ല​രി​ക്ക​ല്‍, പു​തു​പ്പ​ള്ളി, എ​ഴു​മാ​ന്തു​രു​ത്ത് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് സ്‌​നേ​ഹോ​പ​ഹാ​ര​മാ​യി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ഓ​ണ​ക്കി​റ്റു​ക​ളും കാ​രി​ത്താ​സ് എ​ത്തി​ച്ചു​ന​ല്‍​കി.

ആ​രും മാ​റ്റി​നി​ര്‍​ത്ത​പ്പെ​ടാ​തെ എ​ല്ലാ​വ​രും ഒ​രു​മി​ച്ചു നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഓ​ണം പൂ​ര്‍​ണ​മാ​കു​ന്ന​തെ​ന്നും പ്ര​യാ​സ​ങ്ങ​ള്‍​ക്കി​ട​യി​ലും പ​ര​സ്പ​രം താ​ങ്ങാ​കാ​ന്‍ ഇ​ത്ത​രം ഒ​ത്തു​ചേ​ര​ലു​ക​ള്‍ പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​റും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ ഫാ. ​ഡോ. ബി​നു കു​ന്ന​ത്ത് പ​റ​ഞ്ഞു.

കി​റ്റ് വി​ത​ര​ണ​വും ഓ​ണാ​ഘോ​ഷ​വും മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ബി​നി​മോ​ന്‍ എം​എ​ല്‍​എ, നാ​ട്ട​കം സു​രേ​ഷ് എം​എ​ല്‍​എ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കാ​രി​ത്താ​സ് ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സൈ​ജു പു​ത്ത​ന്‍​പ​റ​മ്പി​ല്‍ , ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​യ്‌​സ് ന​ന്ദി​ക്കു​ന്നേ​ല്‍, പാ​സ്റ്റ​റ​ല്‍ കെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു ക​ണ്ണാ​ല​യി​ല്‍, മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ബോ​ബി എ​ന്‍. ഏ​ബ്ര​ഹാം, സി​ഒ​ഒ ആ​ൻ​ഡ് ഗ്രൂ​പ്പ് ഹെ​ഡ് ഡോ. ​അ​ജി​ത് വേ​ണു​ഗോ​പാ​ല്‍, ചീ​ഫ് ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ സി​സ്റ്റ​ര്‍ ഷി​ജി ജോ​സ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up