ടൊറോന്റോ: ഒന്റാരിയോ പ്രവിശ്യയിലെ ലിബറൽ പാർട്ടി നേതാവായി ഇന്ത്യൻ വംശജൻ നവദീപ് ബയിൻസ് (49) തെരഞ്ഞെടുക്കപ്പെട്ടു. മുൻ കനേഡിയൻ മന്ത്രിയായ ബയിൻസ് പാർട്ടിയുടെ ലീഡർഷിപ്പ് കൺവൻഷനിൽ 50.3 ശതമാനം വോട്ട് നേടി.
മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഉറ്റ അനുയായി ആണ് ബയിൻസ്. അന്പതു വർഷം മുമ്പ് രാജസ്ഥാനിൽനിന്നു ഒന്റാരിയോയിലെത്തിയതാണ് തന്റെ കുടുംബമെന്ന് ബയിൻസ് പറഞ്ഞു. 2018നു ശേഷം ഒന്റാരിയോ പ്രവിശ്യയിൽ ഭരണം കൺസർവേറ്റീവ് പാർട്ടിക്കാണ്.