Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ooralanukal

ടെ​ൻ​ഡ​റി​ല്ലാ​തെ ക​രാ​ർ: ഊ​രാ​ളു​ങ്ക​ൽ ഉ​ൾ​പ്പെ​ടെ 46 ഏ​ജ​ൻ​സി​ക​ളു​ടെ അ​നു​മ​തി നീ​ട്ടി യു​ഡി​എ​ഫ് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന​പ്പോ​ൾ ഉ​ന്ന​യി​ച്ച അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ കാറ്റിൽ പറത്തി, ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള 46 ഏ​ജ​ൻ​സി​ക​ൾ​ക്ക് ടെ​ൻ​ഡ​റി​ല്ലാ​തെ സ​ർ​ക്കാ​ർ ക​രാ​റു​ക​ൾ എ​ടു​ക്കാ​നു​ള്ള അ​നു​മ​തി യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നീ​ട്ടി ന​ൽ​കി. ധ​ന​വ​കു​പ്പാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ മേ​യ് 31-ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ഏ​ജ​ൻ​സി​ക​ൾ​ക്കാ​ണ് ഈ ​മാ​സം അ​വ​സാ​നം വ​രെ ക​രാ​ർ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ, ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ല്ലാ​തെ ത​ന്നെ ഈ ​ഏ​ജ​ൻ​സി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ജോലിക​ൾ തു​ട​രാ​നാകും. 

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് വ​രെ ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്കെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. "മോ​ദി​ക്ക് അ​ദാ​നി എ​ങ്ങ​നെ​യോ അ​തു​പോ​ലെ​യാ​ണ് പി​ണ​റാ​യി​ക്ക് ഊ​രാ​ളു​ങ്ക​ൽ" എ​ന്നാ​യി​രു​ന്നു എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ അ​ന്ന് ന​ട​ത്തി​യ പ​രാ​മ​ർ​ശം. അ​ഴി​മ​തി​യു​ടെ പ്ര​ഭ​വ​കേ​ന്ദ്രം ഊ​രാ​ളു​ങ്ക​ലാ​ണെ​ന്നും, അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ എ​ല്ലാ ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷി​ക്കു​മെ​ന്നും യു​ഡി​എ​ഫ് അ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. 

എ​ന്നാ​ൽ, ഭ​ര​ണം ല​ഭി​ച്ച​തോ​ടെ യു​ഡി​എ​ഫ് നി​ല​പാ​ടി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​യി. ഊ​രാ​ളു​ങ്ക​ലി​ന്‍റെ  പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച​താ​ണെ​ന്നും, നി​ല​വാ​ര​മു​ള്ള ജോ​ലി​ക​ളാ​ണ് അ​വ​ർ കാ​ഴ്ച​വെ​ക്കു​ന്ന​തെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​കെ. ബ​ഷീ​ർ നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​രാ​ർ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​ക്കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ അ​ഭി​മാ​ന​മാ​യ ഊ​രാ​ളു​ങ്ക​ലി​നോ​ടു​ള്ള സ​ർ​ക്കാ​ർ സ​മീ​പ​ന​ത്തെ ഭ​ര​ണ​പ​ക്ഷ​ത്തെ ചി​ല നേ​താ​ക്ക​ൾ സ്വാ​ഗ​തം ചെ​യ്ത​പ്പോ​ൾ, മു​ൻ​കാ​ല നി​ല​പാ​ടു​ക​ളി​ലെ വൈ​രുദ്ധ്യം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം ഈ ​വി​ഷ​യ​ത്തി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. 

Latest News

Corehub Up