Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oottara-Alamballam Overpass

Palakkad

ഊ​ട്ട​റ ആ​ല​മ്പ​ള്ളം മേ​ൽ​പാ​ലം നി​ർ​മാ​ണം ഇ​ഴ​യു​ന്നു; യാ​ത്ര​ക്കാ​ർക്ക് ദുരിതം

കൊ​ല്ല​ങ്കോ​ട്: ഊ​ട്ട​റ ഗാ​യ​ത്രി​പ്പു​ഴ​പ്പാ​ലം നി​ർ​മാ​ണ​പൂ​ർ​ത്തീ​ക​ര​ണം വൈ​കു​ന്ന​തി​നാ​ൽ യാ​ത്ര​ക്ലേ​ശം വ​ർ​ധി​ക്കു​ന്നു. ആ​ധു​നി​ക സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​രീ​തി​യി​ൽ പാ​ലം ആ​റു​മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യാ​ണ് ഗോ​വ സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​ൻ പ​ണി​ക​ൾ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും എ​ങ്ങും എ​ത്താ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്.

നി​ല​വി​ൽ പ​ഴ​യ മേ​ൽ​പാ​ല​ത്തി​ൽ ഇ​ടു​ങ്ങി​യ വ​ഴി​യി​ലു​ടെ വാ​ഹ​ന​സ​ഞ്ചാ​രം ഭീ​തി​ജ​ന​ക​മാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കാ​ക്കി​യാ​ൽ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ഇ​നി​യും​ആ​റു​മാ​സം വേ​ണ്ടി വ​രും. രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ പ​ഴ​യ പാ​ല​ത്തി​ലു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ര​ങ്ങി നീ​ങ്ങി​യാ​ണ് മ​റു​വ​ശം എ​ത്തു​ന്ന​ത്. കാ​ൽ​ന​ട ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര അ​പ​ക​ട മു​ന​മ്പി​ലാ​ണ്. ദു​ർ​ബ​ല​മാ​യ കൈ​വ​രി​യും അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടു​ക​യാ​ണ്. ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന കൊ​ല്ല​ങ്കോ​ട് അ​യ്യ​പ്പ​ൻ വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ൽ ടൗ​ണി​ൽ എ​ഴു​ന്നെ​ള്ളി​പ്പ് എ​ത്തി​യാ​ൽ വാ​ഹ​ന സ​ഞ്ചാ​രം പൂ​ർ​ണ​മാ​യും നി​ശ്ച​ല​മാ​വും. ഉ​ത്സ​വ സ​മ​യ​ങ്ങ​ളി​ൽ ആ​ല​മ്പ​ള്ളം നി​ല​മ്പ​തി വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ മു​ന്പ് തി​രി​ച്ചു വി​ട്ടി​രു​ന്ന​ത്. അ​വി​ടേ​യും മേ​ൽ​പ്പാ​ലം പ​ണി അ​പൂ​ർ​ണ​ത​യി​ലാ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​നു​ള്ള തു​ക ക​ണ്ടെ​ത്തി​യാ​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ക​യു​ള്ളു എ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്. എ​ല​ഞ്ചേ​രി കു​മ്പ​ള​ക്കോ​ട് പാ​ല​വും നി​ർ​ജീ​വാ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗം കോ​ൺ​ക്രീ​റ്റ് ഇ​ള​കി ബ​ല​ക്ഷ​യം ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്.

ടൗ​ണി​ൽ ഗ​താ​ഗ​ത കു​രു​ക്ക് മു​റു​കി​യാ​ൽ വ്യാ​പാ​ര​മാ​ന്ദ്യം ഉ​ണ്ടാ​കു​ന്ന​താ​യി വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു. ഗാ​യ​ത്രി​പ്പു​ഴ മേ​ൽ​പ്പാ​ലം പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ ആ​ല​മ്പ​ള്ളം പാ​ലം പൊ​ളി​ച്ച് പ​ണി തു​ട​ങ്ങി​യ​ത് തീ​ർ​ത്തും അ​നു​ചി​ത​മാ​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Latest News

Corehub Up