Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opening

സം​സ്ഥാ​ന​ത്തു​ട​നീ​ളം 2000 ഓ​ണ​ച്ച​ന്ത​ക​ൾ ആ​രം​ഭി​ക്കും: മ​ന്ത്രി ടി. ​സി​ദ്ദീ​ഖ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഓ​ണ​ത്തി​ന് ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ​യും വി​എ​ഫ്പി​സി​കെ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം 2000 ഓ​ണ​ച്ച​ന്ത​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദീ​ഖ്. ഓ​ണ​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​നും വി​പ​ണി​യി​ൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 20 കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര പ​ച്ച​ക്ക​റി, പു​ഷ്പ ഉ​ത്പാ​ദ​ന യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച 'ഓ​ണ​ത്തി​നൊ​രു​ക്കാം, വി​ള​വി​ന്റെ വി​സ്മ​യം' പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ങ്ക​ണ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു കൃ​ഷി​മ​ന്ത്രി.

സം​സ്ഥാ​ന​ത്ത് പ​ഴം, പ​ച്ച​ക്ക​റി, പു​ഷ്പ കൃ​ഷി​ക​ൾ മി​ക​ച്ച രീ​തി​യി​ൽ മു​ന്നേ​റു​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​നാ​യി കൃ​ഷി​വ​കു​പ്പ് സ​മ​ഗ്ര പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണ്. 'ക​തി​ർ', 'കൃ​ഷി സ​ഖി' തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

നാ​ളി​കേ​ര ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്ത് 100 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക നാ​ളി​കേ​ര പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കും. സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല 'കേ​രാ​മൃ​തം' പ​രി​പാ​ടി​യി​ൽ പ​ദ്ധ​തി​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​കും. നാ​ളി​കേ​ര ദി​നം ഇ​ത്ത​വ​ണ വി​പു​ല​മാ​യി ആ​ച​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു. റ​വ​ന്യൂ മ​ന്ത്രി എ ​പി അ​നി​ൽ കു​മാ​റും തൊ​ഴി​ൽ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും വി​ള​വെ​ടു​പ്പി​ൽ പ​ങ്കു​ചേ​ർ​ന്നു.

 

Kerala

പു​ത്തൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ശ​നി​യാ​ഴ്ച എ​ല്ലാ​വ​ർ​ക്കു​മാ​യി തു​റ​ക്കും

പു​ത്തൂ​ർ: തൃ​ശൂ​ർ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ശ​നി​യാ​ഴ്ച പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നു റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍. പു​ത്തൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ബ്ലോ​ക്കി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ, മ​റ്റു മ​ന്ത്രി​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും പാ​ര്‍​ക്കി​ലേ​ക്കു പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ദ്യ​സ​ന്ദ​ര്‍​ശ​നം.

14 ആ​വാ​സ ഇ​ട​ങ്ങ​ളി​ലേ​ക്കാ​ണ് വി​വി​ധ മൃ​ഗ​ങ്ങ​ള്‍ എ​ത്തി​യ​ത്. തൃ​ശൂ​ര്‍ മൃ​ഗ​ശാ​ല​യി​ലെ മാ​നു​ക​ള്‍, ക​ടു​വ, കാ​ട്ടു​പോ​ത്ത്, ചീ​ങ്ക​ണ്ണി​ക​ള്‍, സിം​ഹ​വാ​ല​ന്‍ കു​ര​ങ്ങു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 330 മൃ​ഗ​ങ്ങ​ളെ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ലേ​ക്കു മാ​റ്റി.

ജി​റാ​ഫ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദേ​ശ​മൃ​ഗ​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ലേ​ക്കു നാ​ലു കോ​ടി രൂ​പ അ​ഡ്വാ​ന്‍​സ് ന​ല്‍​കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ലെ​ത്തു​ന്ന​വ​ര്‍​ക്കു ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ക​ഫ​റ്റീ​രി​യ​യും നാ​ലു ഫു​ഡ് കി​യോ​സ്‌​കു​ക​ളും ടോ​യ്‌​ല​റ്റ് ബ്ലോ​ക്കു​ക​ളും സ​ജ്ജ​മാ​യി.

പെ​റ്റിം​ഗ് സൂ 2026 ​മാ​ര്‍​ച്ചി​ല്‍ പ​ണി​തു​ട​ങ്ങി മൂ​ന്നു​മാ​സം​കൊ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ക്കും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ച് വ​രെ​യാ​യി​രി​ക്കും സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം. മ​റ്റു മൃ​ഗ​ശാ​ല​ക​ളി​ലെ​പ്പോ​ലെ ത​ന്നെ തി​ങ്ക​ളാ​ഴ്ച​ക​ളി​ല്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​നും അ​വ​ധി​യാ​യി​രി​ക്കും.

ഹൈ​പ​വ​ര്‍ ക​മ്മി​റ്റി യോ​ഗം​ചേ​ര്‍​ന്ന് പ്ര​വേ​ശ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ തീ​രു​മാ​നി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. മു​തി​ര്‍​ന്ന​വ​ര്‍​ക്കു 100 രൂ​പ​യും അ​ഞ്ചു​മു​ത​ല്‍ 12 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കു 30 രൂ​പ​യും മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു 50 രൂ​പ​യു​മാ​ണ് നി​ര​ക്ക്.

ഭി​ന്ന​ശേ​ഷി​യു​ള്ള വ്യ​ക്തി​ക​ള്‍​ക്കു പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. ഹെ​ഡ്മാ​സ്റ്റ​റു​ടെ​യോ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ​യോ അ​നു​മ​തി​യോ​ടെ സ്‌​കൂ​ള്‍ യൂ​ണി​ഫോ​മി​ല്‍ ഗ്രൂ​പ്പാ​യി വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ള​വു​ക​ളോ​ടെ​യു​ള്ള പാ​ക്കേ​ജു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കി​ൻ​ഡ​ർ ഗാ​ര്‍​ഡ​ന്‍, എ​ല്‍​കെ​ജി, യു​കെ​ജി മു​ത​ല്‍ നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗി​നാ​യി 25 രൂ​പ​യും ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് 30 രൂ​പ​യും കാ​ര്‍ അ​ല്ലെ​ങ്കി​ല്‍ ജീ​പ്പ് എ​ന്നി​വ​യ്ക്കു 100 രൂ​പ​യും 32 സീ​റ്റു​ക​ള്‍​വ​രെ​യു​ള്ള വാ​ന്‍ അ​ല്ലെ​ങ്കി​ല്‍ ടെ​മ്പോ അ​ല്ലെ​ങ്കി​ല്‍ മി​നി ബ​സ് എ​ന്നി​വ​യ്ക്ക് 175 രൂ​പ​യും ബ​സു​ക​ള്‍​ക്ക് 250 രൂ​പ​യും പാ​ര്‍​ക്കിം​ഗ് ഫീ​സാ​യി ന​ല്‍​ക​ണം.

സ്റ്റി​ല്‍ കാ​മ​റ​യ്ക്ക് 350 രൂ​പ​യും വീ​ഡി​യോ കാ​മ​റ​യ്ക്ക് 750 രൂ​പ​യും ക്ലോ​ക്ക് റൂ​മി​ന് 25 രൂ​പ​യു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്കാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ചു​റ്റി​ക്കാ​ണു​ന്ന​തി​നാ​യി കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ര​ണ്ട് നോ​ണ്‍ എ​സി ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ സ​ജ്ജ​മാ​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ഈ ​ബ​സു​ക​ളി​ല്‍ മു​തി​ര്‍​ന്ന​വ​ര്‍​ക്ക് 50 രൂ​പ​യും അ​ഞ്ചു മു​ത​ല്‍ 12 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് 25 രൂ​പ​യു​മാ​യി​രി​ക്കും ടി​ക്ക​റ്റ് നി​ര​ക്കെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യും എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും ഗ​വേ​ണിം​ഗ് ബോ​ഡി​യും ഉ​ള്‍​പ്പ​ടെ​യു​ള്ള ഒ​രു സൊ​സൈ​റ്റി ആ​യി​രി​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ക.

സൊ​സൈ​റ്റി​യി​ല്‍ രാ​ഷ്ട്രീ​യ​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ണ്ടാ​കി​ല്ല. വ​കു​പ്പു​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ചു​മ​ത​ല ന​ല്‍​കി​ക്കൊ​ണ്ടാ​യി​രി​ക്കും സൊ​സൈ​റ്റി​യു​ടെ രൂ​പ​ക​ല്പ​ന​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യ രാ​ജേ​ഷ്, സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ കെ.​ജെ. വ​ര്‍​ഗീ​സ്, പു​ത്തൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ഡ​യ​റ​ക്ട​ര്‍ ബി.​എ​ന്‍. നാ​ഗ​രാ​ജ് എ​ന്നി​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up