ചാത്തന്നൂര്‍: ഓണക്കാലത്ത് ചെന്നൈ, ബംഗളുരു, മൈസൂരു എന്നിവിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. 18 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാണ് പ്രത്യേക സര്‍വീസുകള്‍. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചു.
ബംഗളൂരു-കോഴിക്കോട്, ബംഗളൂരു-മലപ്പുറം, ബംഗളൂരു-തൃശൂര്‍, ബംഗളൂരു-എറണാകുളം, ബംഗളൂരു-ആലപ്പുഴ, ബംഗളൂരു-കൊല്ലം, ബംഗളൂരു-തിരുവനന്തപുരം, ബംഗളൂരു-കൊട്ടാരക്കര, ബംഗളൂരു-പുനലൂര്‍, ബംഗളൂരു-ചേര്‍ത്തല, ബംഗളൂരു-ഹരിപ്പാട്, ബംഗളൂരു -കോട്ടയം, ബംഗളൂരു-കണ്ണൂര്‍, ബംഗളൂരു-പയ്യന്നൂര്‍, ബംഗളൂരു-കാഞ്ഞങ്ങാട്, മൈസൂരു-കണ്ണൂര്‍, മൈസൂരു-എറണാകുളം, മൈസൂരു-തൃശൂര്‍, ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-എറണാകുളം എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വീസുകള്‍. മള്‍ട്ടി ആക്സില്‍ എസി, സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് പ്രത്യേക സര്‍വീസ് നടത്തുന്നത്.
www.keralartc.com, Ente KSRTC, Neo OPRS മൊബൈല്‍ ആപ്പ് എന്നിവ കൂടാതെ എല്ലാ കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം.