Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operating Center

Idukki

ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ര്‍; ചെ​റു​തോ​ണി​യി​ല്‍​നി​ന്ന് 12 പു​തി​യ ബ​സു​ക​ള്‍

ഇ​ടു​ക്കി: ജി​ല്ലാ ആ​സ്ഥാ​ന​മാ​യ ചെ​റു​തോ​ണി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ചു. മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍ ഓ​ണ്‍ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്ആ​ര്‍​ടി​സി 4 - ബേ ​ബ​സ് ഗാ​രേ​ജി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു. ഇ​തോ​ടൊ​പ്പം ചെ​റു​തോ​ണി​യി​ല്‍​നി​ന്ന് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ 12 പു​തി​യ സ​ര്‍​വീ​സു​ക​ള്‍​ക്കും തു​ട​ക്ക​മാ​യി.

ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​നു മു​ത​ല്‍​ക്കൂ​ട്ടാ​കും പു​തി​യ ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്തു വ​ര്‍​ഷ​ത്തി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കു​ന്ന പു​തി​യ ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റാ​ണ് ചെ​റു​തോ​ണി​യി​ലേ​ത്.

ജി​ല്ല​യി​ലെ ഏ​ഴാ​മ​ത്തെ​യും സം​സ്ഥാ​ന​ത്തെ 94-ാമ​ത്തെ​യും ബ​സ് ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റാ​ണി​ത്. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രമാണ് ചെ​റു​തോ​ണി​യി​ല്‍ പു​തി​യ ബ​സ് സ്റ്റേ​ഷ​ന്‍ തു​ട​ങ്ങു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ ആ​സ്ഥാ​ന​ത്തു​നി​ന്നു സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ് ബ​സു​ക​ള്‍, സൂ​പ്പ​ര്‍ ഫാ​സ്റ്റ്, ഓ​ര്‍​ഡി​ന​റി ബ​സു​ക​ള്‍ ആ​രം​ഭി​ക്കും. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പ്ര​ത്യേ​ക സ​ര്‍​വീ​സും ആ​രം​ഭി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യ 40 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് നാ​ലു ബേ​ക​ളു​ള്ള ബ​സ് സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണം തു​ട​ങ്ങു​ന്ന​ത്. 15128 ച​തു​ര​ശ്ര​യ​ടി​യി​ല്‍ മ​റ്റൊ​രു കെ​ട്ടി​ട​വും നി​ര്‍​മി​ക്കും. പ​ദ്ധ​തി പൂ​ര്‍​ണ സ​ജ്ജ​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട്, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ജി ക​ണ്ണ​ന്‍, ടി.​ഇ. നൗ​ഷാ​ദ്, അ​മ്മി​ണി ജോ​സ്, പ്ര​ഭ ത​ങ്ക​ച്ച​ന്‍, സി​ജി ചാ​ക്കോ, രാ​ജു ജോ​സ​ഫ്, കെ​എ​സ്ആ​ര്‍​ടി​സി ചെ​യ​ര്‍​മാ​ന്‍ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി.​എ​സ്. പ്ര​മോ​ജ് ശ​ങ്ക​ര്‍, ക​ട്ട​പ്പ​ന അ​സി​സ്റ്റ​ന്‍റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ഷാ​ജി കു​ര്യാ​ക്കോ, സി.​വി. വ​ര്‍​ഗീ​സ്, ഷാ​ജി കാ​ഞ്ഞ​മ​ല, കെ. ​സ​ലിം കു​മാ​ര്‍, അ​നി​ല്‍ കൂ​വ​പ്ലാ​ക്ക​ല്‍, ജോ​സ് കു​ഴി​ക​ണ്ടം, സാ​ജ​ന്‍ കു​ന്നേ​ല്‍, ര​തീ​ഷ് അ​ത്തി​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​നു ശേ​ഷം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ല​ച്ചു​വ​ട്ടി​ല്‍​നി​ന്നു ചെ​റു​തോ​ണി​യി​ലേ​ക്ക് പു​തി​യ ബ​സു​ക​ളി​ല്‍ യാ​ത്ര ചെ​യ്ത് ഉ​ദ്ഘാ​ട​നം ആ​ഘോ​ഷ​മാ​ക്കി.

Latest News

Corehub Up