Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oppa

‘ഒ​​പ്പ’ത്തി​​ന് 1.5 കോ​​ടി​​യു​​ടെ സീ​​ഡ് ഫ​​ണ്ടിം​​ഗ്

കൊ​​​​ച്ചി: മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ മ​​ല​​യാ​​ള​​ത്തി​​ൽ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന കേ​​​​ര​​​​ള സ്റ്റാ​​​​ർ​​​​ട്ട​​​​പ്പാ​​യ ‘ഒ​​​​പ്പം’ ഒ​​​​ന്ന​​​​ര​​​​ക്കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സീ​​​​ഡ് ഫ​​​​ണ്ടിം​​​​ഗ് സ്വ​​​​ന്ത​​​​മാ​​​​ക്കി.

നി​​​​ക്ഷേ​​​​പ​​​​ക കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ ഫീ​​​​നി​​​​ക്സ് എയ്ഞ്ച​​​​ൽ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് തു​​​​ക സ​​​​മാ​​​​ഹ​​​​രി​​​​ച്ച​​​​ത്. എയ്ഞ്ച​​​​ൽ നി​​​​ക്ഷേ​​​​പ​​​​ക​​​​ൻ സ​​​​ന്ദീ​​​​പ് ബാ​​​​ലാ​​​​ജി​​​​യും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ നി​​​​ക്ഷേ​​​​പ​​​​ക​​ശൃം​​​​ഖ​​​​ല​​​​യും കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് സ്ഥാ​​​​പ​​​​ക​​​​രും ഈ ​​​​ഫ​​​​ണ്ടിം​​​​ഗ് റൗ​​​​ണ്ടി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യി.

കേ​​​​ര​​​​ള സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് മി​​​​ഷ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ഹ​​​​ഡി​​​​ൽ ഗ്ലോ​​​​ബ​​​​ൽ ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച വ​​​​ൺ ടാ​​​​ങ്ക് ഇ​​​​വ​​​​ന്‍റി​​​​ലൂ​​​​ടെ​​​​യാ​​​​ണ് നി​​​​ക്ഷേ​​​​പം ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ​​​​ത്. കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ഇ​​​​ബ്രാ​​​​ഹിം ഹ​​​​വാ​​​​സ്, അ​​​​ബ്‌​​ദു​​​​ള്ള കു​​​​ഞ്ഞി, മു​​​​ബാ​​​​ഷി​​​​റ റ​​​​ഹ്‌​​മാ​​​​ൻ എ​​​​ന്നീ യു​​​​വ​​​​സം​​​​രം​​​​ഭ​​​​ക​​​​ർ ചേ​​​​ർ​​​​ന്നാ​​​​ണ് ‘ഒ​​​​പ്പം’ സ്ഥാ​​​​പി​​​​ച്ച​​​​ത്.

ഭാ​​​​ഷാ​​​​പ​​​​ര​​​​മാ​​​​യ പ​​​​രി​​​​മി​​​​തി​​​​ക​​​​ളും മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ ചി​​​​കി​​​​ത്സ​​​​യോ​​​​ടു​​​​ള്ള സാ​​​​മൂ​​​​ഹി​​​​ക വി​​​​മു​​​​ഖ​​​​ത​​​​യും മ​​​​റി​​​​ക​​​​ട​​​​ന്ന് സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്ക് വി​​​​ദ​​​​ഗ്ധ സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് ഈ ​​​​പ്ലാ​​​​റ്റ്‌​​​​ഫോ​​​​മി​​​​ന്‍റെ ല​​​​ക്ഷ്യം.

നി​​​​ല​​​​വി​​​​ൽ 40ല​​​​ധി​​​​കം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളാ​​​​ണ് ഒ​​​​പ്പ​​​​ത്തി​​​​ന്‍റെ സേ​​​​വ​​​​നം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റ് സൈ​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റു​​​​ക​​​​ൾ, ക്ലി​​​​നി​​​​ക്ക​​​​ൽ സൈ​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റു​​​​ക​​​​ൾ, സൈ​​​​ക്യാ​​​​ട്രി​​​​സ്റ്റു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​ടെ സേ​​​​വ​​​​നം 24 മ​​​​ണി​​​​ക്കൂ​​​​റും ഈ ​​​​പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up