Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OrangeAlerts

ക​ന​ത്ത മ​ഴ: സം​സ്ഥാ​ന​ത്ത് അ​ഞ്ച് ജി​ല്ല​ക​ളി​ലും ര​ണ്ട് താ​ലൂ​ക്കു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

ക​ൽ​പ​റ്റ: സം​സ്ഥാ​ന​ത്ത് മ​ഴ വീ​ണ്ടും ക​ന​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. വ​യ​നാ​ട്, എ​റ​ണാ​കു​ളം, കാ​സ​ർ​കോ​ട്, ആ​ല​പ്പു​ഴ, കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കും.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ താ​മ​ര​ശ്ശേ​രി, വ​ട​ക​ര താ​ലൂ​ക്കു​ക​ളി​ൽ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ങ്ക​ണ​വാ​ടി​ക​ൾ, പ്രൊ​ഫ​ഷ​ണ​ൽ കോ​ളേ​ജു​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, മ​ത​പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ, സ്‌​പെ​ഷ്യ​ൽ ക്ലാ​സു​ക​ൾ എ​ന്നി​വ​യ്ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്. റ​സി​ഡ​ൻ​ഷ്യ​ൽ സ്വ​ഭാ​വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്‌​കൂ​ളു​ക​ൾ​ക്കും കോ​ളേ​ജു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ല.

സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മ​ല​യോ​ര, തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Latest News

Corehub Up