Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OrangeHealthBenefits

Family Health

ഓ​റ​ഞ്ച് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു സഹായകമാണോ?

ധാ​രാ​ളം വി​റ്റാ​മി​നു​ക​ളു​ടെ​യും പോ​ഷ​ക​ങ്ങ​ളു​ടെ​യും ഉറവിട​മാ​ണ് ഓ​റ​ഞ്ച്. വി​റ്റാ​മി​ൻ എ, ​ബി, സി, ​കാ​ൽ​സ്യം, മ​ഗ്നീ​ഷ്യം, പൊ​ട്ടാ​സ്യം, ഫോ​സ്ഫ​റ​സ് തു​ട​ങ്ങി നി​ര​വ​ധി പോ​ഷ​ക​ങ്ങ​ൾ ഓ​റ​ഞ്ചി​ലു​ണ്ട്.

170 ൽ​പ്പ​രം ഫൈ​റ്റോ​കെ​മി​ക്ക​ലു​ക​ളും 60 ൽ​പ്പ​രം ഫ്ളേ​വ​നോ​യി​ഡു​ക​ളും അ​തി​ലു​ണ്ട്. ഇ​വ​യു​ടെ ആ​ന്‍റി ഇ​ൻ​ഫ്ള​മേ​റ്റ​റി(​നീ​ർ​വീ​ക്കം ത​ട​യു​ന്നു), ആ​ന്‍റി ഓ​ക്സി​ഡ​ൻ​റ് സ്വ​ഭാ​വം രോ​ഗ​ങ്ങ​ൾ ത​ട​യു​ന്നു. യു​വ​ത്വം നി​ല​നി​ർ​ത്തു​ന്നു. വി​റ്റാ​മി​ൻ സി​യാ​ണ് ഓ​റ​ഞ്ചി​ന്‍റെ ആ​രോ​ഗ്യ​പ​ര​മാ​യ സി​ദ്ധി​ക​ൾ​ക്ക് അ​ടി​സ്ഥാ​നം.

വി​റ്റാ​മി​ൻ സി ​സ​പ്ലി​മെ​ൻ​റു​ക​ൾ ക​ഴി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഫ​ല​പ്ര​ദം ഒ​രു ഗ്ലാ​സ് ഓ​റ​ഞ്ച് ജ്യൂ​സ് ക​ഴി​ക്കു​ന്ന​താ​ണെ​ന്ന് ഒ​രു പ​ഠ​നം പ​റ​യു​ന്നു. അ​പ്പോ​ൾ ഓ​റ​ഞ്ച് ജ്യൂ​സ് എ​ത്ര​വേ​ണ​മെ​ങ്കി​ലും ക​ഴി​ക്കാം എ​ന്നു ധ​രി​ക്ക​രു​ത്. അ​മി​ത​മാ​യി ഓ​റ​ഞ്ച് ജ്യൂ​സ് ശീ​ല​മാ​ക്കി​യാ​ൽ പ​ല്ലു​ക​ൾ​ക്കു കേ​ടു​വ​രും. പ​ല്ലി​ന്‍റെ ഇ​നാ​മ​ലി​നു കേ​ടു​വ​രു. ഓ​റ​ഞ്ച് ജ്യൂ​സി​ലെ പ​ഞ്ച​സാ​ര​യു​ടെ​യും ആ​സി​ഡി​ന്‍റെ​യും സാ​ന്നി​ധ്യ​മാ​ണ് അ​തി​ന് ഇ​ട​യാ​ക്കു​ന്ന​ത്.

വി​റ്റാ​മി​ൻ സി

​ശ​രീ​ര​ത്തി​ൽ നു​ഴ​ഞ്ഞു​ക​യ​റു​ന്ന രോ​ഗാ​ണു​ക്ക​ളെ തു​ര​ത്തി​യോ​ടി​ക്കു​ന്ന​ത് വെ​ളു​ത്ത ര​ക്താ​ണു​ക്ക​ളാ​ണ്. വെ​ളു​ത്ത ര​ക്താ​ണു​ക്ക​ളു​ടെ ഉ​ത്പാ​ദ​നം കൂ​ട്ടു​ന്ന​തി​ന് വി​റ്റാ​മി​ൻ സി ​അ​വ​ശ്യം. ഓ​റ​ഞ്ച് ഉ​ൾ​പ്പെ​ടെ​യു​ള​ള സി​ട്ര​സ് ഫ​ല​ങ്ങ​ളി​ൽ വി​റ്റാ​മി​ൻ സി ​ഇ​ഷ്ടം​പോ​ലെ. വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്ന പോ​ളി​ഫീ​നോ​ൾ​സ് ഓ​റ​ഞ്ചി​ൽ ധാ​രാ​ളം.

ഓ​റ​ഞ്ചി​ല​ട​ങ്ങി​യ വി​റ്റാ​മി​ൻ എ, ​ഫോ​ളേ​റ്റ്, കോ​പ്പ​ർ തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളും ശ​രീ​ര​ത്തി​ന് രോ​ഗ​ങ്ങ​ളെ പൊ​രു​തി​ത്തോ​ൽ​പ്പി​ക്കാ​നു​ള​ള ക​രു​ത്തു സ​മ്മാ​നി​ക്കു​ന്നു. അ​തി​നാ​ൽ ഓ​റ​ഞ്ചും ഓ​റ​ഞ്ച്ജ്യൂ​സും ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.

ചർമാരോഗ്യം മെച്ചപ്പെടുത്തുന്നു

ഓ​റ​ഞ്ചി​ലു​ള​ള ആ​ന്‍റി ഓ​ക്സി​ഡ​ൻ​റ് വി​റ്റാ​മി​ൻ സി ​ച​ർ​മം ശു​ദ്ധ​മാ​ക്കു​ന്നു. അ​മി​ത​മാ​യി വെ​യി​ലേ​ൽ​ക്ക​ൽ, അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം എ​ന്നി​വ മൂ​ലം ച​ർ​മ​ത്തി​നു​ണ്ടാ​കു​ന്ന കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്ന​തി​നും വി​റ്റാ​മി​ൻ സി​യു​ടെ ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ് ഗു​ണം സ​ഹാ​യി​ക്കു​ന്നു. കൂ​ടാ​തെ കൊ​ളാ​ജെ​ൻ നി​ർ​മാ​ണ​ത്തി​ലും സ​ഹാ​യ​കം. ച​ർ​മ​ത്തി​ന് ഇ​ലാ​സ്തി​ക​ത ന​ല്കി ചു​ളി​വു​ക​ളി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്ന​തി​നും കൊ​ളാ​ജെ​ൻ അ​വ​ശ്യം.

കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​മോ..‍?

ഓ​റ​ഞ്ചി​ൽ പെ​ക്റ്റി​ൻ എ​ന്ന ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന​ത​രം നാ​രു​ക​ളു​ണ്ട്. ആ​ഹാ​ര​ത്തി​ലൂ​ടെ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന കൊ​ള​സ്ട്രോ​ൾ ര​ക്ത​ത്തി​ൽ ക​ല​രു​ന്ന​തി​നു​മു​ന്പ് അ​വ​യെ പി​ടി​കൂ​ടി ശ​രീ​ര​ത്തി​ൽ നി​ന്നു പു​റ​ന്ത​ള​ളു​ന്ന​തി​നു പെ​ക്റ്റി​ൻ സ​ഹാ​യി​ക്കു​ന്നു.

ഓ​റ​ഞ്ചി​ലു​ള​ള ഹെ​സ്പെ​രി​ഡി​ൻ(hesperidin) എ​ന്ന ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ് കൊ​ള​സ്ട്രോ​ൾ, ര​ക്ത​സ​മ്മ​ർ​ദം എ​ന്നി​വ കു​റ​യ്ക്കു​ന്നു. ഓ​റ​ഞ്ച്ജ്യൂ​സി​ൽ അ​ട​ങ്ങി​യ ഫ്ളേ​വ​നോ​ണു​ക​ൾ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലി​ന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

ഹൃ​ദ​യ​ത്തി​ന്‍റെ സു​ഹൃ​ത്ത്

ഓ​റ​ഞ്ചി​ലെ ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ൾ, ഫോ​ളേ​റ്റ്, പൊ​ട്ടാ​സ്യം എ​ന്നി​വ​യാ​ണ് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്ന​ത്. പ്ര​ത്യേ​കി​ച്ചും വി​റ്റാ​മി​ൻ സി ​എ​ന്ന ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ് ആ​ർ​ട്ട​റി​ക​ളെ ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളി​ൽ നി​ന്നു സം​ര​ക്ഷി​ക്കു​ന്നു.

ര​ക്ത​ക്കു​ഴ​ലു​ക​ൾ​ക്കു​ള്ളി​ൽ കൊ​ള​സ്ട്രോ​ൾ അ​ടി​ഞ്ഞു​കൂ​ടാ​തെ ത​ട​യു​ന്നു. ഓ​റ​ഞ്ചി​ലെ ഫൈ​റ്റോ​കെ​മി​ക്ക​ലു​ക​ൾ ശ​രീ​ര​കോ​ശ​ങ്ങ​ളി​ലേ​ക്ക് പോ​ഷ​ക​ങ്ങ​ളും ഓ​ക്സി​ജ​നും വ​ഹി​ക്കു​ന്ന ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ക​രു​ത്തു​കൂ​ട്ടു​ന്നു.

ശ​രീ​ര​ത്തി​ൽ ഹോ​മോ​സി​സ്റ്റൈ​ൻ എ​ന്ന അ​മി​നോ​ആ​സി​ഡ് അ​ധി​ക​മാ​യാ​ൽ ഹൃ​ദ​യാ​ഘാ​ത​ത്തി​നു സാ​ധ്യ​ത​യേ​റും. ഓ​റ​ഞ്ചി​ലു​ള​ള ഫോ​ളേ​റ്റ്, വി​റ്റാ​മി​ൻ ബി9 ​ഹോ​മോ​സി​സ്റ്റൈ​നെ വി​ഘ​ടി​പ്പി​ച്ചു നീ​ക്കു​ന്നു.

Latest News

Corehub Up