Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ordinary Buses

Kannur

ക​ണ്ണൂ​രി​ൽ ഓ​ർ​ഡി​ന​റി ബ​സു​ക​ൾ കു​റ​വ്, സ​ർ​വീ​സും

ക​ണ്ണൂ​ർ: കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ ക​ണ്ണൂ​രി​ൽ ഓ​ർ​ഡ​ന​റി ബ​സു​ക​ൾ കു​റ​വ്. ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ ഇ​ല്ല.

അ​തി​നാ​ൽ, സ​ർ​ക്കാ​രി​ന്‍റെ ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വാ​കും. ജി​ല്ല​യി​ൽ ക​ണ്ണൂ​ർ, ത​ല​ശേ​രി, പ​യ്യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ‌​ടി​സി ഡി​പ്പോ​ക​ൾ ഉ​ള്ള​ത്. ക​ണ്ണൂ​രി​ൽ​നി​ന്നു 72 ഉം ​ത​ല​ശേ​രി​യി​ൽ​നി​ന്ന് 46 ഉം ​ഓ​ർ​ഡി​ന​റി ബ​സു​ക​ളാ​ണു​ള്ള​ത്.

പ​യ്യ​ന്നൂ​രി​ൽ അ​ന്പ​തി​ൽ താ​ഴെ ബ​സു​ക​ളു​മാ​ണു​ള്ള​ത്. ചി​ല‌ ഓ​ർ​ഡി​ന​റി ബ​സു​ക​ൾ ടി​ടി ആ​യി​ട്ടാ​ണ് ഓ​ടു​ന്ന​ത്.

ഈ ​മാ​സം 15 മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി​യി​ൽ സൗ​ജ​ന്യ​യാ​ത്ര ന​ട​പ്പി​ലാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Latest News

Corehub Up