Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OrganizationCelebrates

Europe

ന​മ്മ​ൾ കോ​ട്ട​യം​കാ​ർ സം​ഘ​ട​ന​യു​ടെ ഓ​ണാ​ഘോ​ഷം ​വി​പു​ല​മാ​യി ന​ട​ന്നു

റോം: റോ​മി​ലെ വി​യ ബ്ര​വേ​ത്ത 633ൽ ന​മ്മ​ൾ കോ​ട്ട​യം​കാ​ർ എ​ന്ന പ്ര​വാ​സി സം​ഘ​ട​ന​യു​ടെ ര​ണ്ടാം ഓ​ണാ​ഘോ​ഷം അ​തി​വി​പു​ല​മാ​യി ന​ട​ന്നു. രാ​വി​ലെ 11ന് ​മാ​വേ​ലി​യെ​യും വീ​ശി​ഷ്ടാ​തി​ഥി​യാ​യ ഇ​ന്ത്യ​ൻ എം​ബ​സി പാ​സ്പോ​ർ​ട്ട്‌ ഓ​ഫീ​സ​ർ രാ​ഹു​ൽ കു​മാ​ർ, അ​ലി​ക് ഇ​റ്റ​ലി പ്ര​സി​ഡ​ന്‍റ് ഷൈ​ൻ റോ​ബ​ർ​ട്ട്‌ ലോ​പ്പ​സ് എ​ന്നി​വ​രെ​യും സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ജോ​സ്മോ​ൻ ക​മ്മ​ട്ടി​ൽ, സെ​ക്ര​ട്ട​റി ജോ​സ്കു​ട്ടി എ​ണ്ണം​ബ്ല​ശേ​രി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യേ​ന്തി​യ കോ​ട്ട​യ​ത്തെ സ​ഹോ​ദ​രി​മാ​രു​ടെ​യും അ​ക​മ്പ​ടി​യോ​ടെ വേ​ദി​യി​ലേ​ക്കാ​ന​യി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ ജോ​യിന്‍റ് സെ​ക്ര​ട്ട​റി ബി​ന്ദു റെ​ജി സ്വാ​ഗ​ത​പ്ര​സം​ഗം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ജോ​സ്മോ​ൻ ക​മ്മ​ട്ടി​ൽ അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി. ഇ​ന്ത്യ​ൻ എം​ബ​സി പ്ര​ധി​നി​ധി ​രാ​ഹു​ൽ കു​മാ​ർ ഓ​ണാ​ഘോ​ഷം ഉ​ത്ഘാ​ട​നം ചെ​യ്യു​ക​യും ഓ​ണ​ത്തെ​പ​റ്റി വ​ള​രെ വി​ശാ​ല​മാ​യി പ്ര​സം​ഗി​ക്കു​ക​യും ഇ​നി ഇ​ന്ത്യ​യി​ൽ പോ​കു​മ്പോ​ൾ തീ​ർ​ച്ച​യാ​യും കോ​ട്ട​യം സ​ന്ദ​ർ​ശി​ക്കു​മെ​ന്നും പ​റ​ഞ്ഞു.

അ​ലി​ക് ഇ​റ്റ​ലി പ്ര​സി​ഡ​ന്‍റ് ​ഷൈ​ൻ റോ​ബ​ർ​ട്ട്‌ ലോ​പ്പ​സ്, സീ​റോമ​ല​ബാ​ർ ക​മ്മ്യൂ​ണി​റ്റി വി​കാ​രി റ​വ. ഡോ.​ ബാ​ബു പാ​ണാ​ട്ടു​പ​റ​മ്പി​ൽ, ലാ​റ്റി​ൻ ക​മ്മ്യൂ​ണി​റ്റി വി​കാ​രി റ​വ.ഫാ. ​പോ​ൾ സ​ണ്ണി, ക​ണ്ണൂ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ​ടെ​ൻ​സ് ജോ​സ് എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗ​ങ്ങ​ൾ ന‌ടത്തി.

സം​ഘ​ട​ന ട്ര​ഷ​റ​ർ ​ജേ​ക്ക​ബ് പൂ​ത്ത​റ എ​ല്ലാ​വ​ർ​ക്കും ന​ന്ദി​പ​റ​യു​ക​യും ചെ​യ്തു. ​തു​ട​ർ​ന്ന് മ​ല​ബാ​ർ സ്‌​പൈ​സി റസ്റ്റോ​റ​ന്‍റ് ഒ​രു​ക്കി​യ സ്വാ​ദി​ഷ്ട​മാ​യ ഓ​ണ​സ​ദ്യ ന​ട​ന്നു. രാ​ഹു​ലും കു​ടും​ബ​വു​മു​ൾ​പ്പെ​ടെ എ​ത്തി​യ അ​ഞ്ച് എം​ബ​സി പ്ര​തി​നി​ധി​ക​ൾ ഓ​ണ​സ​ദ്യ​യെ​പ്പ​റ്റി വ​ള​രെ ന​ല്ല അ​ഭി​പ്രാ​യം ത​ന്നെ​യാ​ണ് പ​റ​ഞ്ഞ​ത്.

റോ​മി​ൽ നി​ന്ന് ബെ​ൽ​ഫാ​സ്റ്റി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​കു​ന്ന സീ​റോമ​ല​ബാ​ർ ക​മ്മ്യൂ​ണി​റ്റി വി​കാ​രി റ​വ. ഡോ. ​ബാ​ബു പാ​ണാ​ട്ടു​പ​റ​മ്പി​ല​ച്ച​ന് കോ​ട്ട​യ​ത്തി​ന്‍റെ ആ​ദ​ര​വും യാ​ത്ര​യ​യ​യ​പ്പും ന​ൽ​കി. തൃ​ശൂ​ർ​കാ​ര​നാ​യ അ​ദ്ദേ​ഹം കോ​ട്ട​യ​ത്ത്‌ വ​ർ​ഷ​ങ്ങ​ളോ​ളും പ​ഠി​ക്കു​ക​യും പ​ഠി​പ്പി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ഉ​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളും കോ​ട്ട​യം​കാ​രു​ടെ ആ​തിഥ്യമ​ര്യാ​ദ​യെ​പ്പ​റ്റി​പ​റ​ഞ്ഞ​തും ഞ​ങ്ങ​ൾ കോ​ട്ട​യം​കാ​ർ​ക്ക് എ​ന്നും അ​ഭി​മാ​നി​ക്കാ​ൻ സാ​ധി​ക്കും.

പി​ന്നീ​ട് അ​മ്മു​വിന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യ​ത്തി​ന്‍റെ സ​ഹോ​ദ​രി​മാ​ർ ന​ട​ത്തി​യ തി​രു​വാ​തി​ര, ബോ​ബ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​പ്പാ​ട്ട് ,സോ​ളി, ബോ​ബ​ൻ, ജെ​റി, ജോ​സ്ന, ബി​ന്ദു, ഷൈ​നി, ആ​രാ​ധ​ന, ന​സീ​ദ, ബെ​സ്സി, സു​ഹാ​ന, നീ​മ, അ​മ്മു, ഫ്രാ​ഞ്ചേ​സ്ക്കോ, റെ​റ്റി, ജു​മാ​ന, ജോ​സ്മോ​ൻ, ജേ​ക്ക​ബ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഗാ​ന​ങ്ങ​ൾ,നൃ​ത്ത​ങ്ങ​ൾ എ​ന്നി​വ സ​ദ​സ്സ് ശ​രി​ക്കും ആ​സ്വ​ദി​ച്ചു.

ആ​ഘോ​ഷ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന ക​ലാ​പ​രി​പാ​ടി​യാ​യ സിം​ഫ​ണി ഓ​ർ​ക്കെ​സ്ട്ര​യു​ടെ ഗാ​ന​മേ​ള​യി​ൽ ഷി​ബു, ബോ​ബ​ൻ, ജെ​റി, അ​നീ​ഷ്, സൗ​മ്യ എ​ന്നി​വ​ർ പാ​ടി​യ മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഗാ​ന​ങ്ങ​ൾ വ​ള​രെ മ​നോ​ഹ​ര​മാ​യി​രു​ന്നു.​

സോ​ളി​യും ഗാ​ന​മേ​ള​യി​ൽ സൗ​മ്യ​യും ഈ​യി​ടെ അ​ന്ത​രി​ച്ച ഇ​ന്ത്യ​യു​ടെ വാ​ന​മ്പാ​ടി എ​സ്‌. ജാ​ന​കി ആ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ പാ​ടി​യ​ത് ന​മ്മ​ൾ കോ​ട്ട​യം​കാ​ർ അ​വ​ർ​ക്ക് ന​ൽ​കി​യ ആ​ദ​ര​വാ​യി​രു​ന്നു.​ ജെ​ൻ​സി​ക​ളാ​യ ആ​ങ്ക​ർ ജെ​സ്‌​ന എ​ബ്ര​ഹാം, എ & ​ജെ ഇ​വ​ന്‍റ് പ്ര​തി​നി​ധി​ക​ളാ​യ ജോ​യ​ൽ, അ​ന്തോ​ണി​യോ ,അ​ലേ​സി​യോ, ആ​രോ​ൺ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം പ​രി​പാ​ടി​ക​ൾ​ക്ക് മി​ക​വേ​കി.

നാ​നൂ​റി​ല​ധി​കം കോ​ട്ട​യം​കാ​ർ എ​ത്തി​യ ഓ​ണാ​ഘോ​ഷം വ​ൻ​വി​ജ​യ​മാ​യി​രു​ന്നു. ഏ​ക​ദേ​ശം ആ​റോടെ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.

Latest News

Corehub Up