നെടുമങ്ങാട്: മുണ്ടേല ചെറുകര കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രഥമ കുടുംബ സംഗമം സംഘടിപ്പിച്ചു.രക്ഷാധികാരി പ്രഫ എം.പി. ലളിതാഭായി സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മധുസൂദനൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. ജി. സുരേഷ് കുമാർ, എം.പി. വിജയകുമാർ എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ ആദരിക്കൽ, വിദ്യാഭ്യാസ-പ്രതിഭാ പുരസ്കാര വിതരണം, ഓപ്പൺ ഫോറം, കായിക മത്സരങ്ങൾ, കരോക്കെ ഗാനമേള തുടങ്ങിയവും ഉണ്ടായിരുന്നു.
സെക്രട്ടറി കെ.എസ്. ഹരികുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികളായി എം.പി. ലളിതാഭായി, വിജയകുമാരി - രക്ഷാധികാരികൾ, എം.പി. രാധാകൃഷ്ണൻ- പ്രസിഡന്റ്, മധുസൂദനൻ നായർ- വൈസ് പ്രസിഡന്റ്, കെ.എസ്. ഹരികുമാർ- സെക്രട്ടറി, ശ്രീജിത്ത് - ജോയിന്റ് സെക്രട്ടറി, ഗോപേഷ് കുമാർ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.