Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OrmaInternational

America

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ഓ​ർ​മ അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ​മ​ത്സ​ര​ത്തി​ന് കി​ക്കോ​ഫ്

ഫി​ല​ഡ​ൽ​ഫി​യ: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​സം​ഗ​ശേ​ഷി, ഭാ​ഷാ​പാ​ട​വം, ചി​ന്താ​ശേ​ഷി, നേ​തൃ​ത്വ​ഗു​ണ​ങ്ങ​ൾ എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ​മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം സീ​സ​ണി​ന് ഫി​ലഡ​ൽ​ഫി​യ​യി​ൽ ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി.

​ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ഫൊ​റോ​ന ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ സാ​ന്തോം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് യുഎ​സ് കി​ക്കോ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. An Evening of Celebration, Partnership & Community എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മൂ​ന്ന് പ്ര​ധാ​ന പ​രി​പാ​ടി​ക​ളാ​ണ് ഒ​രേ വേ​ദി​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. പി. ​പി. ജെ​യിം​സ്, ഡോ. ​ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സ്, പെ​ൻ​സി​ൽ​വാ​നി​യ കോ​മ​ൺ​വെ​ൽ​ത്തിന്‍റെ മു​ൻ സ്പീ​ക്ക​ർ ജോ​ൺ പെ​ർ​സ​ൽ, ഫി​ല​ഡ​ൽ​ഫി​യ പോ​ലീ​സ് സെ​ർ​ജ​ന്‍റ് ബ്ലെ​സ്സ​ൺ മാ​ത്യു, ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​നി ലി​ബു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​കും.

ഫി​ലാഡ​ൽ​ഫി​യ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. MAP, KALAA, PAMPA, WMC, PIANO, Kottayam Association, PATH, FOMAA, FOKANA, World Malayalee Federation തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ഓ​ർ​മ്മ സീ​സ​ൺ നാലിന്‍റെ ​വി​ജ​യ​ത്തി​നാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ​യും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക നേ​താ​ക്ക​ളെ​യും ഒ​രു​മി​പ്പി​ക്കു​ന്ന വേ​ദി​യാ​യും പ​രി​പാ​ടി മാ​റും.

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്ര​മോ​ഷ​ൻ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ​വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നു​മാ​യു​ള്ള കൂ​ടു​ത​ൽ വി​പു​ല​മാ​യ സ​ഹ​ക​ര​ണ​വും പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്. WMFന്‍റെ ​ആ​ഗോ​ള ശൃം​ഖ​ല​യും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ബ​ന്ധ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കൂ​ടു​ത​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​നും പ്ര​സം​ഗ-​നേ​തൃ​ത്വ പ​രി​ശീ​ല​ന​ത്തി​ന് അ​ന്താ​രാ​ഷ്ട്ര വേ​ദി ഒ​രു​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​ബ് ജൂ​ണിയ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​പ​ര​മ്പ​ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സീ​സ​ൺ നാലിൽ ​സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​നാ​യി ഓ​ൺ​ലൈ​ൻ മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും.

മ​ത്സ​ര​ത്തോ​ടൊ​പ്പം പ​രി​ശീ​ല​നം ന​ൽ​കു​ന്ന ഓ​ർ​മ്മ​യു​ടെ പ്ര​ത്യേ​ക രീ​തി​യും തു​ട​രും. ഭാ​ഷാ​പാ​ട​വം, ആ​ശ​യ​വി​നി​മ​യ​ശേ​ഷി, അ​വ​ത​ര​ണ മി​ക​വ്, ആ​ത്മ​വി​ശ്വാ​സം, ചി​ന്താ​ശേ​ഷി, നേ​തൃ​ത്വ​ഗു​ണ​ങ്ങ​ൾ എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​ണ് പ​രി​ശീ​ല​ന​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.

ആ​ദ്യ സീ​സ​ണി​ൽ 428 പേ​രും ര​ണ്ടാം സീ​സ​ണി​ൽ 1,467 പേ​രും മൂ​ന്നാം സീ​സ​ണി​ൽ ഏ​ക​ദേ​ശം 1,650 പേ​രും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. മു​ൻ സീ​സ​ണു​ക​ളി​ലെ മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ WMF ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഗോ​ള മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ലാം സീ​സ​ണി​ലെ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കാ​നാ​ണ് സം​ഘാ​ട​ക​രു​ടെ ല​ക്ഷ്യം.

2027 ഓ​ഗ​സ്റ്റി​ൽ പാ​ലാ​യി​ലാ​ണ് സീ​സ​ൺ നാലിന്‍റെ ​ഗ്രാ​ൻ​ഡ് ഫി​നാ​ലെ ന​ട​ക്കു​ക. സെ​പ്റ്റം​ബ​ർ 15ന് ​ആ​രം​ഭി​ച്ച് ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ത്സ​ര​പ​ര​മ്പ​ര​യി​ൽ ആ​കെ 10 ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ത്തു​ക​യു​ണ്ട്. മ​ത്സ​ര​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​നും മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ളും www.ormaspeech.org എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

കേ​ര​ള​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം

സീ​സ​ൺ നാലിന്‍റെ ​അ​ന്താ​രാ​ഷ്ട്ര പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് കേ​ര​ള​ത്തി​ൽ തു​ട​ക്ക​മാ​യി​രു​ന്നു. ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്ര​മോ​ഷ​ൻ ഫോ​റ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ഗ്മി​ത്വ​ത്തി​ലേ​ക്ക് ഒ​രു ചു​വ​ട് എ​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി കേ​ര​ള മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് ന​ട​ന്ന വി​വി​ധ പോ​സ്റ്റ​ർ ലോ​ഞ്ചിം​ഗ് പ​രി​പാ​ടി​ക​ളി​ൽ മ​ന്ത്രിമാരായ റോ​ജി എം. ​ജോ​ൺ, മോ​ൻ​സ് ജോ​സ​ഫ്, മാധ്യമപ്രവർത്തകൻ ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, വി​സാ​റ്റ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ രാ​ജു കു​ര്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി യു​വ​ത​ല​മു​റ​യു​ടെ ഭാ​ഷാ​പാ​ട​വ​വും ചി​ന്താ​ശേ​ഷി​യും അ​വ​ത​ര​ണ മി​ക​വും വ​ള​ർ​ത്തു​ന്ന​തി​ൽ അ​ന്താ​രാ​ഷ്ട്ര പ​ബ്ലി​ക് സ്പീ​ക്കിം​ഗ് സം​രം​ഭ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പ്ര​മു​ഖ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള​ത്തി​ലെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്റ് പ്ര​മോ​ഷ​ൻ ഫോ​റം ചെ​യ​ർ​മാ​ൻ ജോ​സ് തോ​മ​സ്, സെ​ക്ര​ട്ട​റി എ​ബി ജെ. ​ജോ​സ്, ഓ​ർ​മ്മ കേ​ര​ള ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ കു​ര്യാ​ക്കോ​സ് മാ​ണി​വ​യ​ലി​ൽ, ട്ര​ഷ​റ​ർ ഷാ​ജി ആ​റ്റു​പു​റം, പ്ര​സം​ഗ പ​രി​ശീ​ല​ക​രാ​യ പ്ര​ഫ. ടോ​മി ചെ​റി​യാ​ൻ, ജോ​ർ​ജ് ക​രു​ണ​ക്ക​ൽ, ഡോ. ​ബെ​ന്നി കു​ര്യ​ൻ, സോ​യി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​രി​പാ​ടി​യു​ടെ ഏ​കോ​പ​നം

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റി എ​ബ്ര​ഹാം, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​സ് ആ​റ്റു​പു​റം, ട്ര​ഷ​റ​ർ റോ​ഷ​ൻ പ്ലാ​മൂ​ട്ടി​ൽ, പ​ബ്ലി​ക് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ അ​ഫ​യേ​ഴ്സ് ചെ​യ​ർ വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്ര​മോ​ഷ​ൻ ഫോ​റം ചെ​യ​ർ​മാ​ൻ ജോ​സ് തോ​മ​സ്, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ മെ​ർ​ലി​ൻ മേ​രി അ​ഗ​സ്റ്റി​ൻ, ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​ല രാ​ജ​ൻ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി സെ​ബി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചത്.

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഭാ​ര​വാ​ഹി​ക​ളും ടാ​ല​ന്‍റ് പ്ര​മോ​ഷ​ൻ ഫോ​റം ടീ​മും WMF ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സം​യു​ക്ത​മാ​യി ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു​.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്ക്: www.ormaspeech.org

Latest News

Corehub Up