ഓസ്കർ അവാർഡിനു പരിഗണിക്കുന്ന സിനിമകളുടെ പട്ടിക പുറത്തുവിട്ടു. ഹൊററും ആക്ഷനും ഡ്രാമയും സമ്മേളിക്കുന്ന ‘സിന്നേഴ്സ്’ എന്ന സിനിമയ്ക്ക് മികച്ച നടൻ അടക്കം 16 നാമനിർദേശങ്ങളാണു ലഭിച്ചത്.
ഒരു ചിത്രത്തിന് ഇത്രയും നാമനിർദേശങ്ങൾ ഓസ്കറിന്റെ ചരിത്രത്തിൽ ആദ്യമാണ്. മികച്ച ചിത്രം, സംവിധാനം, നടൻ, എഡിറ്റിംഗ് തുടങ്ങിയ മുൻനിര അവാർഡിനുള്ള നാമനിർദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ സിനിമയ്ക്ക് മികച്ച ചിത്രമടക്കം 13 നാമനിർദേശങ്ങൾ ലഭിച്ചു.
അതേസമയം വിദേശ ഭാഷ വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഹോംബൗണ്ട് പട്ടികയിൽ ഇടംപിടിച്ചില്ല എന്നത് ആരാധകർക്ക് നിരാശയായി മാറി.
ബുഗോണിയ, ഫ്രാങ്കസ്റ്റീൻ, ഹാംനെറ്റ്, മാർട്ടി സുപ്രീം, ദ സീക്രട്ട് ഏജന്റ്, സെന്റിമെന്റൽ വാല്യു, ട്രെയിൻ ഡ്രീമേഴ്സ്, എഫ് 1 എന്നിവയും മികച്ച ചിത്രത്തിനുള്ള അവാർഡിനായി മത്സരിക്കുന്നു.
മികച്ച നടനുള്ള അവാർഡിന് നാമനിർദേശം ലഭിച്ചവർ: മൈക്കിൾ ബി. ജോർഡൻ (സിന്നേഴ്സ്), ലിയനാർഡോ ഡി കാപ്രിയോ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ), തിമോത്തി ചാൾമെറ്റ് (മാർട്ടി സുപ്രീം), ഈത്തൻ ഹ്വാക്ക് (ബ്ലൂ മൂൺ), വാഗ്നർ മൗര (ദ സീക്രട്ട് ഏജന്റ്).
മികച്ച നടിക്കുള്ള നാമനിർദേശങ്ങൾ: ജെസി ബക്ലി( ഹാംനെറ്റ്), കേറ്റ് ഹഡ്സൺ (സോംഗ് സംഗ് ബ്ലൂ), റെനാറ്റെ റീൻസ്വെ (സെന്റിമെന്റൽ വാല്യൂ), എമ്മ സ്റ്റോൺ (ബുഗോണിയ)