Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OscarEvents

നെ​ഹ്റു ട്രോ​ഫി ക​രാ​ർ:​വി​വാ​ദ​ത്തി​നു​പി​ന്നി​ൽ ഗൂ​ഢ​ശ​ക്തി​ക​ളെ​ന്ന് ഓ​സ്ക​ർ ഇ​വ​ന്‍റ്സ്

തൃ​ശൂ​ർ: നെ​ഹ്‌​റു ട്രോ​ഫി ജ​ല​മേ​ള​യു​ടെ ന​ട​ത്തി​പ്പു​ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ ന​ട​ക്കു​ന്ന​ത് അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളാ​ണെ​ന്നും ഇ​തി​നു​പി​ന്നി​ൽ ത​ങ്ങ​ളെ അ​ധി​ക്ഷേ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഗൂ​ഢ​ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ലു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും ഓ​സ്ക​ർ ഇ​വ​ന്‍റ്സ് ഉ​ട​മ പി.​എ​സ്. ജെ​നീ​ഷ്.

ക​ന്പ​നി​യെ മ​നഃ​പൂ​ർ​വം താ​റ​ടി​ക്കാ​നാ​ണു ചി​ല കേ​ന്ദ്ര​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്. കൊ​ച്ചി ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഉ​മാ തോ​മ​സ് എം​എ​ൽ​എ​യ്ക്ക് അ​പ​ക​ട​മു​ണ്ടാ​യ​ത് ത​ങ്ങ​ളു​ടെ പി​ഴ​വു​മൂ​ല​മ​ല്ല. ഇ​തു കോ​ട​തി ശ​രി​വ​യ്ക്കു​ക​യും വി​ഷ​യ​ത്തി​ൽ സ്റ്റേ ​അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള​താ​ണ്.

നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ത​ങ്ങ​ള​ട​ക്കം ര​ണ്ടു ക​ന്പ​നി​ക​ളെ​യാ​ണു തെ​ര​ഞ്ഞെ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റു​വി​ഭാ​ഗം അ​നാ​വ​ശ്യ​ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​ള​ക്ട​ർ അ​വ​രെ ഒ​ഴി​വാ​ക്കി​യ​ത്. ഇ​തി​നു​ശേ​ഷ​മാ​ണു ത​ങ്ങ​ൾ​ക്കെ​തി​രേ ആ​സൂ​ത്രി​ത​നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​തെ​ന്നും പി.​എ​സ്. ജെ​നീ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

Latest News

Corehub Up