ചങ്ങനാശേരി: സ്വര്‍ഗീയ കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും ഉയര്‍ന്ന ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിൽ ചങ്ങനാശേരി പാറേല്‍ മര്‍ത്ത്മറിയം ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ഷ്റൈന്‍ ബസിലിക്കയിലെ അമലോത്ഭവമാതാ പള്ളി കൂദാശ ചെയ്തു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ കൂദാശാകര്മങ്ങള്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
അജപാലകരും വൈദികരും സന്യസ്തരും അല്മായരും അടങ്ങുന്ന വിശ്വാസീസമൂഹം കൂദാശാ ചടങ്ങുകൾക്കു സാക്ഷ്യംവഹിച്ചു. വിശ്വാസപ്രമാണം ഏറ്റുചൊല്ലിയശേഷം ബലിപീഠം മുഖ്യകാര്മികന് തൈലാഭിഷേകം നടത്തി റൂശ്മ ചെയ്തു. പ്രധാന കവാടം, മോണ്ടളം, ബേസ്ഗസ, മാമ്മോദീസത്തൊട്ടി തുടങ്ങിയ ശുശ്രൂഷാവേദികളും ആര്‍ച്ച്ബിഷപ് വിശുദ്ധജലം തളിച്ച് കുരിശടയാളത്താല്‍ ആശീര്‍വദിച്ചു.
വിശുദ്ധകുര്‍ബാനമധ്യേ കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ വചന സന്ദേശം നല്കി. ചങ്ങനാശേരി അതിരൂപതയിലെ മുഴുവന്‍ വിശ്വാസീസമൂഹത്തിന്റെയും പ്രയത്നത്തിലുയര്ന്ന പാറേല്‍ മര്‍ത്ത്മറിയം ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ഷ്റൈന്‍ ബസിലിക്ക അതിരൂപതയ്ക്കെന്നതുപോലെ സീറോമലബാര്‍ സഭയ്ക്കാകമാനം അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, തീര്ഥാടനകേന്ദം റെക്ടര്‍ മോണ്‍. മാത്യു ചങ്ങങ്കരി, കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, മുന്‍ വികാരി ജനറാള്‍ ഫാ. ജോസഫ് മുണ്ടകത്തില്‍, ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. ചെറിയാന് കാരിക്കൊമ്പില്‍, ഫാ. വര്‍ഗീസ് പുതുവേലില്‍ തുടങ്ങിയവരും അതിരൂപതയിലെ അറുപതോളം വൈദികരും സഹകാര്‍മികരായിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ശുശ്രൂഷയില്‍ സന്നിഹിതനായിരുന്നു.
തീർഥാടനകേന്ദ്രം വികാരി ഫാ. ജേക്കബ് വാരികാട്ട് വിശുദ്ധഗ്രന്ഥം സംവഹിച്ച് പ്രദക്ഷിണമായെത്തി മുഖ്യകാർമികനു കൈമാറി.