Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oushadhi

ഔ​ഷ​ധി​യി​ലെ ക്ര​മ​ക്കേ​ട് പ​രാ​തി​യി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ര്‍​ശ

തി​രു​വ​ന​ന്ത​പു​രം: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഔ​ഷ​ധി​യി​ലെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ളി​ലും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലും ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന പ​രാ​തി​യി​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യോ​ട് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍.

ഔ​ഷ​ധി​യു​ടെ എം​ഡി ഡോ. ​ടി.​കെ. ഹൃ​ദീ​ക്കി​നെ ചു​മ​ത​ല​യി​ല്‍ നി​ന്നു നീ​ക്കു​ക​യും ചെ​യ്തു.​മ​ന്ത്രി​ക്ക് ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​ക​ള്‍. ഔ​ഷ​ധി​യി​ലെ വി​വി​ധ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പാ​ലി​ക്കാ​തെ ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​ക്ക് ന​ല്‍​കി​യ​താ​യും 2024-25 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ വി​ല്‍​പ​ന ക​ണ​ക്കു​ക​ളി​ല്‍ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലെ സു​താ​ര്യ​ത, ഉ​ത്ത​ര​വാ​ദി​ത്തം, സാ​മ്പ​ത്തി​ക കൃ​ത്യ​ത എ​ന്നി​വ​യെ ബാ​ധി​ക്കു​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ​രാ​തി​യി​ലു​ള്ള​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പൊ​തു​ജ​ന​വി​ശ്വാ​സം നി​ല​നി​ര്‍​ത്തു​ന്ന​തി​നും ആ​രോ​പ​ണ​ങ്ങ​ളു​ടെ സ​ത്യാ​വ​സ്ഥ സ്വ​ത​ന്ത്ര​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​നും വി​ജി​ല​ന്‍​സി​നെ കൊ​ണ്ട് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് ഉ​ചി​ത​മാ​ണെ​ന്നാ​ണ് ശി​പാ​ര്‍​ശ.

കേ​ര​ള വ​ന​ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ല്‍ സ​യ​ന്‍റി​സ്റ്റ് ത​സ്തി​ക​യി​ല്‍ നി​ന്നാ​ണ് ഹൃ​ദീ​ക്കി​നെ ക​ഴി​ഞ്ഞ ഇ​ട​തു​സ​ര്‍​ക്കാ​ര്‍ മെ​ഡി​സി​ന​ല്‍ പ്ലാ​ന്‍റ് ബോ​ര്‍​ഡി​ന്‍റെ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തേ​ക്ക് ഡ​പ്യൂ​ട്ടേ​ഷ​നി​ല്‍ നി​യ​മി​ച്ചി​രു​ന്ന​ത്.

 

Latest News

Corehub Up