വാഴക്കുളം: നിയന്ത്രണം വിട്ട കാർ സ്കൂട്ടറുകളിൽ വഴിയരികിലിരുന്ന രണ്ടു സ്കൂട്ടറുകളും വൈദ്യുതി പോസ്റ്റും ഇടിച്ചുതകർത്തു. അപകടത്തിൽ കാർ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഞായറാഴ്ച രാത്രി പതിനൊന്നോടെ വാഴക്കുളം സെൻട്രൽ ഫോർട്ട് ഹോട്ടലിനു മുമ്പിലാണ് അപകടമുണ്ടായത്.
ഹോട്ടലിനു മുമ്പിൽ വച്ചിരുന്ന രണ്ടു സ്കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ച ശേഷം തൊട്ടു ചേർന്നുള്ള വൈദ്യുത പോസ്റ്റിലും ഇടിച്ചാണ് കാർ നിന്നത്. വൈദ്യുത പോസ്റ്റ് തകർന്നു. സ്കൂട്ടറുകൾ തൊട്ടടുത്ത ഓടയിലേക്ക് തെറിച്ചു വീണു. പൊൻകുന്നം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.ഒരാഴ്ച മുമ്പ് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഇതേ സ്ഥലത്ത് അപകടമുണ്ടായിരുന്നു.
കാർ വട്ടം തിരിച്ചപ്പോൾ ബസിൽ ഇടിക്കുകയായിരുന്നു.