Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Outside

ബ്ര​സീ​ല്‍ പു​റ​ത്ത്

ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ലെ സു​ന്ദ​ര​ ടീ​മാ​യ ബ്ര​സീ​ല്‍ 2026 എ​ഡി​ഷ​നി​ല്‍​നി​ന്നു പു​റ​ത്ത്. വൈ​ക്കിം​ഗ് റോ​വു​കാ​രാ​യ നോ​ര്‍​വെ​യ്ക്കു മു​ന്നി​ല്‍ ബ്ര​സീ​ലി​ന്‍റെ യാ​ത്ര അ​വ​സാ​നി​ച്ചു. 2026 ഫി​ഫ ലോ​ക​ക​പ്പ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ നോ​ര്‍​വെ 2-1ന് ​ബ്ര​സീ​ലി​നെ കീ​ഴ​ട​ക്കി. സൂ​പ്പ​ര്‍​താ​രം എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ ഇ​ര​ട്ട​ഗോ​ളി​ലാ​യി​രു​ന്നു നോ​ര്‍​വെ​യു​ടെ ജ​യം. 79, 90 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ ഗോ​ളു​ക​ള്‍.

പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ല്‍​നി​ന്നെ​ത്തി​യ നെ​യ്മ​ര്‍ ജൂ​ണി​യ​ര്‍ 90+10-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ ബ്ര​സീ​ലി​ന്‍റെ ആ​ശ്വാ​സ ഗോ​ള്‍ ക​ണ്ടെ​ത്തി. ബ്ര​സീ​ല്‍ പു​റ​ത്താ​യ​തിനു പി​ന്നാ​ലെ രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍​നി​ന്ന് നെ​യ്മ​ര്‍ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. ബ്ര​സീ​ലി​ന്‍റെ എ​ക്കാ​ല​ത്തെ​യും ടോ​പ് സ്‌​കോ​റ​ർ ആയാ​ണ് നെ​യ്മ​ര്‍ പ​ടി​യി​റ​ങ്ങി​യ​ത് (130 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 80 ഗോ​ള്‍).

മ​ത്സ​ര​ത്തി​ന്‍റെ ഗ​തി നി​ര്‍​ണ​യി​ച്ച​ത്, 14-ാം മി​നി​റ്റി​ല്‍ ബ്ര​സീ​ലി​നു ല​ഭി​ച്ച പെ​നാ​ല്‍​റ്റി മു​ത​ലാ​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​താ​യി​രു​ന്നെ​ന്നു വി​ല​യി​രു​ത്താം. ബ്രൂ​ണോ ഗി​മാ​റാ​ഷ് എ​ടു​ത്ത ബ​ല​ഹീ​ന​മാ​യ പെ​നാ​ല്‍​റ്റി നോ​ര്‍​വീ​ജി​യ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ ഓ​ര്‍​ജ​ന്‍ നൈ​ലാ​ന്‍​ഡ് ഇ​ട​ത്തേ​ക്കു ചാ​ടി ത​ട്ടി​ത്തെ​റി​പ്പി​ച്ചു.

സ​ഹ ആ​തി​ഥേ​യ​രാ​യ മെ​ക്‌​സി​ക്കോ​യെ ഹൈ ​ആ​ള്‍​ട്ടി​റ്റി​യൂ​ഡ് സ്റ്റേ​ഡി​യ​മാ​യ അ​സ്‌​ടെ​ക്ക​യി​ലെ പോ​രാ​ട്ട​ത്തി​ല്‍ 3-2നു ​കീ​ഴ​ട​ക്കി​യ ഇം​ഗ്ല​ണ്ടാ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ നോ​ര്‍​വെ​യു​ടെ എ​തി​രാ​ളി​ക​ള്‍. 54-ാം മി​നി​റ്റ് മു​ത​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ അം​ഗ​ബ​ലം പ​ത്തി​ലേ​ക്കു ചു​രു​ങ്ങി​യി​രു​ന്നു.

പ്ര​തി​രോ​ധ​താ​രം ജാ​രെ​ല്‍ ക്വാ​ന്‍​സ ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട​തോ​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് പ​ത്തു പേ​രാ​യ​ത്. എ​ന്നാ​ല്‍, ആ​ദ്യപ​കു​തി​യി​ല്‍ ജൂ​ഡ് ബെ​ല്ലി​ങ്ഗം നേ​ടി​യ ഇ​ര​ട്ട​ഗോ​ളി​ല്‍ ഇം​ഗ്ല​ണ്ട് ലീ​ഡ് നേ​ടി​യി​രു​ന്നു.

36, 38 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ബെ​ല്ലി​ങ്ഗ​മി​ന്‍റെ അ​ടുപ്പി​ച്ചു​ള്ള ര​ണ്ട് ഗോ​ളു​ക​ള്‍. 60-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ ക്യാ​പ്റ്റ​ന്‍ ഹാ​രി കെ​യ്‌​നും ഇം​ഗ്ല​ണ്ടി​നാ​യി വ​ല​കു​ലു​ക്കി. ഹൂ​ലി​യ​ന്‍ ക്വി​നോ​നെ​സ്, റൗ​ള്‍ ഹി​മെ​റെ​സ് എ​ന്നി​വ​രാ​യി​രു​ന്നു മെ​ക്‌​സി​ക്കോ​യു​ടെ ഗോ​ള്‍ നേ​ട്ട​ക്കാ​ര്‍. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ മെ​ക്‌​സി​ക്കോ അ​സ്‌​ടെ​ക്ക​യി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യം.

ഇ​ന്നു ന​ട​ക്കു​ന്ന സൂ​പ്പ​ര്‍ ത്രി​ല്ല​ര്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യും ഈ​ജി​പ്തും ഏ​റ്റു​മു​ട്ടും. ല​യ​ണ​ല്‍ മെ​സി​യും മു​ഹ​മ്മ​ദ് സ​ല​യും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്നു എ​ന്ന​താ​ണ് മ​ത്സ​ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 9.30നാ​ണ് കി​ക്കോ​ഫ്. നാ​ളെ പു​ല​ര്‍​ച്ചെ 1.30ന് ​ന​ട​ക്കു​ന്ന സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് x കൊ​ളം​ബി​യ പോ​രാ​ട്ട​ത്തോ​ടെ പ്രീ​ക്വാ​ര്‍​ട്ട​ര്‍ റൗ​ണ്ട് പൂ​ര്‍​ത്തി​യാ​കും.

Latest News

Corehub Up