വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത ഒരു ചടങ്ങിൽ അരികിൽ നിന്ന യുവതിയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിചിത്രമായ ഊഹാപോഹങ്ങൾക്ക് ഒടുവിൽ വിരാമമായി.
മുൻ ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥയും കൺസർവേറ്റീവ് മാധ്യമ സംരംഭകയുമായ ജെയ്മി ലീ ഫ്രാങ്ക്ലിനാണ് പ്രചാരണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയത്.
കുട്ടികളുടെ വാക്സിൻ നയങ്ങളുമായി ബന്ധപ്പെട്ട ഉത്തരവിൽ ട്രംപ് ഒപ്പുവെക്കുന്ന വേളയിൽ, ജെയ്മി ലീ തുടർച്ചയായി തലയാട്ടുന്നതും കൈ വയറ്റോട് ചേർത്തുപിടിക്കുന്നതും ഒവൽ ഓഫീസിൽ നിന്നുള്ള ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ട്രംപിന്റെ ശ്രദ്ധ മാറുമ്പോൾ അദ്ദേഹത്തെ ഉണർത്താൻ ജെയ്മിയുടെ കയ്യിൽ രഹസ്യ റിമോട്ട് ഉണ്ടെന്നും, അത് അമർത്താനാണ് കൈ വയറ്റിൽ വെച്ചിരിക്കുന്നതെന്നുമായിരുന്നു എക്സ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഉയർന്ന ട്രോളുകളും പ്രചാരണങ്ങളും.
എന്നാൽ താൻ ഗർഭിണിയാണെന്നും, ആ സമയത്തെ സ്വാഭാവികമായ പ്രതികരണം മാത്രമായിരുന്നു അതെന്നും വ്യക്തമാക്കി ജെയ്മി തന്നെ രംഗത്തെത്തിയതോടെ ഇന്റർനെറ്റിലെ വിചിത്ര വാദങ്ങൾ അവസാനിച്ചു.
2020-ലെ ട്രംപ് തിരഞ്ഞെടുപ്പ് ക്യാമ്പയിനിലും ആദ്യ ഭരണകൂടത്തിലും പ്രവർത്തിച്ചിട്ടുള്ള ജെയ്മി, നിലവിൽ 'ദി കൺസർവേറ്റീവ്' എന്ന മീഡിയ പ്ലാറ്റ്ഫോമിന്റെ സിഇഒയാണ്.
അതേസമയം, സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷന്റെ (CDC) വാക്സിൻ നയങ്ങൾ പുനഃപരിശോധിക്കാനുള്ള ട്രംപിന്റെ പുതിയ നിർദ്ദേശത്തിനെതിരെ മെഡിക്കൽ രംഗത്ത് നിന്ന് വലിയ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് ഈ സംഭവം നടന്നത്.