Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overgrowth

Kottayam

പ​ഴൂ​മ​ല-​ചാ​ണ​ക​ക്കു​ളം-​പി​ണ്ണാ​ക്ക​നാ​ട് റോ​ഡി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​യി കാ​ടും മാ​ലി​ന്യ​വും

പാ​റ​ത്തോ​ട്: പ​ഴൂ​ത്ത​ടം എ​സ്റ്റേ​റ്റ് വ​ഴി ക​ട​ന്നു​പോ​കു​ന്ന പ​ഴൂ​മ​ല-​ചാ​ണ​ക​ക്കു​ളം-​പി​ണ്ണാ​ക്ക​നാ​ട് പി​ഡ​ബ്ല്യു​ഡി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ട് തി​ങ്ങി​വ​ള​ര്‍​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. റോ​ഡ​രി​കി​ലെ കാ​ടി​നു​ള്ളി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി ത​ള്ളു​ന്ന​തും ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്.

മാം​സാ​വ​ശി​ഷ്ട​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ഇ​വി​ടെ ത​ള്ളു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. ഇതുമൂ​ലം വ​ന്യ​ജീ​വി​ക​ളും തെരുവുനായ്ക്കളും റോ​ഡ​രി​കി​ലെ കാ​ടു​ക​ളി​ല്‍ ത​മ്പ​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പ​ക​ല്‍​സ​മ​യ​ത്തു​പോ​ലും ഇ​വ കാ​ടി​നു​ള്ളി​ല്‍ പ​തി​യി​രി​ക്കു​ന്ന​തി​നാ​ല്‍ കാ​ല്‍​ന​ട​യാ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ ഭീ​തി​യി​ലാണ്.

ക​ഴി​ഞ്ഞ ദി​വ​സം പ​ഴൂമ​ല സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ റോ​ഡ​രി​കി​ല്‍ മാം​സാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കാ​യി ക​ടി​പി​ടി​കൂ​ടി​യി​രു​ന്ന ന​രി​ക​ള്‍ വാ​ഹ​ന​ത്തി​ന് മു​ന്നി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി രുന്നു.

ബൈ​ക്കി​ൽ​നി​ന്ന് മ​റി​ഞ്ഞു​വീ​ണ വി​ദ്യാ​ര്‍​ഥി ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ള​ര്‍​ന്നു​നി​ല്‍​ക്കു​ന്ന കാ​ടു​ക​ൾ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വ​ള​വു​ക​ളി​ലും മ​റ്റും എ​തി​ര്‍​ദി​ശ​യി​ല്‍​നി​ന്ന് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ണാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യി ന​ട​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കാ​ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി​മാ​റ്റി പ്ര​ദേ​ശം വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​ന​കീ​യ സ​മി​തി ആ​വ​ശ്യ​പ്പെട്ടു.

പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കാ​നാ​ണ് ജ​ന​കീ​യ സ​മി​തി​യു​ടെ തീ​രു​മാ​നം.

Latest News

Corehub Up