Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Owaisi

ബംഗാളിലെ വീഡിയോ വിവാദം; ഹുമയൂൺ കബീറുമായുള്ള ബന്ധം വിച്ഛേദിച്ച് ഒവൈസി

കോല്‍ക്ക​​​ത്ത: ആം ​​​ജ​​​ന​​​ത ഉ​​​ന്ന​​​യ​​​ൻ പാ​​​ർ​​​ട്ടി നേ​​​താ​​​വ് ഹുമ​​​യൂൺ ക​​​ബീ​​​റി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള വി​​​വാ​​​ദ വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്ന് പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ രാ​​​ഷ്ട്രീ​​​യ വി​​​വാ​​​ദം പു​​​ക​​​യു​​​ന്നു. തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നെ ത​​​ക​​​ർ​​​ക്കാ​​​ൻ ബി​​​ജെ​​​പി​​​യു​​​മാ​​​യി ചേ​​​ർ​​​ന്നു​​​ പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന് പ​​​റ​​​യു​​​ന്ന വീ​​​ഡി​​​യോ​​​യാ​​​ണ് പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കാ​​​ല​​​ത്ത് ഇ​​​ത് ബം​​​ഗാ​​​ളി​​​ൽ പു​​​തി​​​യ രാ​​​ഷ്ട്രീ​​​യ വി​​​വാ​​​ദ​​​ത്തി​​​ന് തു​​​ട​​​ക്കം​​​കു​​​റി​​​ച്ച​​​തി​​​ന് പി​​​ന്നാ​​​ലെ ഹു​​മ​​യൂ​​ൺ ക​​ബീ​​റു​​മാ​​യു​​ള്ള ബ​​ന്ധം അ​​​സ​​​ദു​​​ദ്ദീ​​​ൻ ഒ​​​വൈ​​​സി​​​യു​​​ടെ എ​​​ഐ​​​എം​​​ഐ​​​എം വി​​ച്ഛേ​​ദി​​ച്ചു. എ​​​ജെ​​​യു​​​പി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഒ​​​റ്റ​​​യ്ക്ക് മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന് ഹു​​​മ​​​യൂ​​​ൺ ക​​​ബീ​​​ർ പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, പു​​​റ​​​ത്തു​​​വ​​​ന്ന വീ​​​ഡി​​​യോ​​​യു​​​മാ​​​യി ബി​​​ജെ​​​പി​​​ക്ക് ബ​​​ന്ധ​​​മി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​വ്യ​​​ക്ത​​​മാ​​​ക്കി. തൃ​​​ണ​​​മൂ​​​ലി​​​ൽ​​നി​​​ന്ന് പു​​​റ​​​ത്തു​​​വ​​​ന്ന ഒ​​​രു​​​ നേ​​​താ​​​വു​​​മാ​​​യി ത​​​ങ്ങ​​​ൾ​​​ക്ക് ബ​​​ന്ധം കൂ​​​ടേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

നേരത്തേ, വീ​​​ഡി​​​യോ എ​​​ഐ വ​​​ഴി നി​​​ർ​​​മി​​​ച്ച​​​താ​​​ണെ​​​ന്ന് ഹു​​​മ​​​യൂ​​​ൺ ക​​​ബീ​​​റും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, ഹു​​​മ​​​യൂ​​​ൺ ക​​​ബീ​​​റി​​​നെതിരേ ശ​​​ക്ത​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളും രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ഹു​​​മ​​​യൂ​​​ണി​​​ന് ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന് തൃ​​​ണ​​​മൂ​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു.

മു​​​ർ​​​ഷി​​​ദാ​​​ബാ​​​ദി​​​ൽ​​നി​​​ന്നു​​​ള്ള തൃ​​​ണ​​​മൂ​​​ൽ നേ​​​താ​​​വാ​​​യ ഹു​​​മ​​​യൂ​​​ൺ ക​​​ബീ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് തൊ​​​ട്ടു​​​മു​​​മ്പാ​​​ണ് പാ​​​ർ​​​ട്ടി വി​​​ട്ട് സ്വ​​​ന്തം പാ​​​ർ​​​ട്ടി രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച​​​ത്.

Latest News

Corehub Up