Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OxygenCylinderExplode

ആം​ബു​ല​ൻ​സി​നു​ള്ളി​ലെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് രോ​ഗി മ​രി​ച്ചു

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ചി​ൽ ആം​ബു​ല​ൻ​സി​നു​ള്ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് രോ​ഗി മ​രി​ച്ചു. സു​യോ​ഷ് ബാ​രി​ക് എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മ​റ്റ് ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു.

ഉ​ഡ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ഭു​വ​നേ​ശ്വ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് സു​യോ​ഷി​നെ മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആം​ബു​ല​ൻ​സി​നു​ള്ളി​ൽ വ​ച്ച് സു​യോ​ഷി​ന് ഓ​ക്സി​ജ​ൻ ന​ൽ​കാ​നാ​യി സി​ലി​ണ്ട​റി​ന്‍റെ വാ​ൽ​വ് തു​റ​ന്ന ഉ​ട​ൻ ത​ന്നെ ചോ​ർ​ച്ച​യു​ണ്ടാ​വു​ക​യും തീ ​പ​ട​ർ​ന്നു​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സി​ലി​ണ്ട​ർ വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചു.

സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ആം​ബു​ല​ൻ​സി​ന്‍റെ മേ​ൽ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഏ​ക​ദേ​ശം നാ​ൽ​പ​ത് അ​ടി​യോ​ളം ദൂ​രേ​ക്ക് തെ​റി​ച്ചു​പോ​യി. ആം​ബു​ല​ൻ​സി​ലെ ബെ​ഡി​ൽ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ സു​യോ​ഷി​ന് പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ച്ചി​ല്ല. ചു​റ്റും തീ ​പ​ട​ർ​ന്ന​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ വാ​തി​ലി​ലൂ​ടെ അ​ക​ത്തേ​ക്ക് വ​ലി​ച്ച് പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Latest News

Corehub Up