Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P. Aisha Potti

കനഗോലു പറഞ്ഞു; അ‍യിഷ ​പോ​റ്റി​ കൊട്ടാരക്കരയിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലി​​​നെ കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ൽ എ​​​തി​​​രി​​​ടാ​​​ൻ ആ​​​രാ​​​ണ് ശ​​​ക്ത​​​രെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ത​​​ന്ത്ര​​​ജ്ഞ​​​ൻ സു​​​നി​​​ൽ ക​​​ന​​​ഗോ​​​ലു ന​​​ൽ​​​കി​​​യ പ​​​ട്ടി​​​ക​​​യി​​​ലെ ഒ​​​ന്നാം പേ​​​രാ​​​യി​​​രു​​​ന്നു സി​​​പി​​​എ​​​മ്മി​​​ന്‍റെ മു​​​ൻ എം​​​എ​​​ൽ​​​എ കൂ​​​ടി​​​യാ​​​യ പി. ​​​അ​​​യി​​​ഷ പോ​​​റ്റി​​​യു​​​ടേ​​​ത്.

ഭ​​​ര​​​ണം നേ​​​ടാ​​​ൻ യു​​​ഡി​​​എ​​​ഫി​​​നു പി​​​ടി​​​ച്ചെ​​​ടു​​​ക്കേ​​​ണ്ട കൊ​​​ട്ടാ​​​ര​​​ക്ക​​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ശ​​​ക്ത​​​യാ​​​യ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ കോ​​​ണ്‍​ഗ്ര​​​സ് പാ​​​ള​​​യ​​​ത്തി​​​ൽ എ​​​ത്തി​​​ക്കാ​​​നു​​​ള്ള മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​ടെ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യ ര​​​ഹ​​​സ്യ​​നീ​​​ക്ക​​​മാ​​​ണ് ഇ​​​ന്ന​​​ലെ അ​​​യി​​​ഷ ​പോ​​​റ്റി​​​യെ രാ​​​പ​​​ക​​​ൽ സ​​​മ​​​ര​​വേ​​​ദി​​​യി​​​ൽ എ​​​ത്തി​​​ച്ച് അം​​​ഗ​​​ത്വം ന​​​ൽ​​​കി​​​യ​​​തി​​​ലൂ​​​ടെ വി​​​ജ​​​യം ക​​​ണ്ട​​​ത്.

ചടുലനീക്കം

കൊ​​​ല്ലം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റും മൂ​​​ന്നു ത​​​വ​​​ണ സി​​​പി​​​എം പ്ര​​​തി​​​നി​​​ധി​​​യാ​​​യി കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ൽനി​​​ന്നു​​​ള്ള നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​വു​​​മാ​​​യ അ​​​യി​​​ഷ ​പോ​​​റ്റി​​​യെ കോ​​​ണ്‍​ഗ്ര​​​സ് പാ​​​ള​​​യ​​​ത്തി​​​ൽ എ​​​ത്തി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം മു​​​ൻ​​​കൂ​​​ട്ടി​​ത്ത​​​ന്നെ ന​​​ട​​​ന്നി​​​രു​​​ന്നു.

നേ​​​രത്തേ കൊ​​​ട്ടാ​​​ര​​​ക്ക​​​യി​​​ൽ ന​​​ട​​​ന്ന മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി അ​​​നു​​​സ്മ​​​ര​​​ണ​​​ത്തി​​​ൽ അ​​​യി​​​ഷ ​പോ​​​റ്റി പ​​​ങ്കെ​​​ടു​​​ത്ത​​​പ്പോ​​​ൾ​​ത്ത​​​ന്നെ കോ​​​ണ്‍​ഗ്ര​​​സി​​​ലേ​​​ക്ക് എ​​​ന്ന് പ​​​ല​​​രും ഉ​​​റ​​​പ്പി​​​ച്ചി​​​രു​​​ന്നു. അ​​​ന്ന് അ​​​യി​​​ഷ ​പോ​​​റ്റി​​​യെ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി ക​​​ടു​​​ത്ത ഭാ​​​ഷ​​​യി​​​ൽ വി​​​മ​​​ർ​​​ശി​​​ച്ച് സി​​​പി​​​എ​​​മ്മും രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ഒ​​​രു പാ​​​ർ​​​ട്ടി​​​യി​​​ലേ​​​ക്കും ഇ​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ന് അ​​​വ​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. ആ​​​ഴ്ച​​​ക​​​ൾ​​​ക്കു മു​​​മ്പ് വ​​​യ​​​നാ​​​ട്ടി​​ൽ ന​​​ട​​​ന്ന കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലും അ​​​യി​​​ഷ ​പോ​​​റ്റി വീ​​​ണ്ടും സ​​​ജീ​​​വ ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​യി. തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​രെ കോ​​​ണ്‍​ഗ്ര​​​സി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന കാ​​​ര്യം കൊ​​​ട്ടാ​​​ര​​​ക്ക​​​ര നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ലം കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന മാ​​​വേ​​​ലി​​​ക്ക​​​ര​​​യു​​​ടെ എം​​​പി കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​നേ​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നേ​​​യും അ​​​റി​​​യി​​​ച്ചു. ഇ​​​രു​​​വ​​​രു​​​ടെ​​​യും സ​​​മ്മ​​​ത​​​ത്തോ​​​ടെ കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് പ​​​ല​​​വ​​​ട്ടം അ​​​യി​​​ഷ ​പോ​​​റ്റി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി.

നിർണായക കൂടിക്കാഴ്ച

ഇ​​​തി​​​നുപി​​​ന്നാ​​​ലെ ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് അ​​​യി​​​ഷ ​പോ​​​റ്റി​​​യു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് ഹൗ​​​സും ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നും ഒ​​​ഴി​​​വാ​​​ക്കി ര​​​ഹ​​​സ്യ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച. കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി​​​യെ​​​യും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളെയും കൂ​​​ടാ​​​തെ കൊ​​​ല്ലം ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജേ​​​ന്ദ്ര​​​പ്ര​​​സാ​​​ദി​​​നു മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഇ​​​ക്കാ​​​ര്യം അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്ന​​​ത്.

വി​​​വ​​​രം ചോ​​​ർ​​​ന്നു​​പോ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ര​​​ഹ​​​സ്യ​​നീ​​​ക്കം. ഇ​​​തി​​​ലാ​​​ണ് കേ​​​ന്ദ്ര ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ഇ​​​ന്ന​​​ലെ ലോ​​​ക്ഭ​​​വ​​​നു മു​​​ന്നി​​​ൽ ന​​​ട​​​ക്കു​​​ന്ന കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ രാ​​​പ​​​ക​​​ൽ സ​​​മ​​​ര​​​വേ​​​ദി​​​യി​​​ൽ ഇ​​​വ​​​രെ എ​​​ത്തി​​​ക്കാ​​​നും കോ​​​ണ്‍​ഗ്ര​​​സ് അം​​​ഗ​​​ത്വം സ്വീ​​​ക​​​രി​​​ക്കാ​​​നും ധാ​​​ര​​​ണ​​​യാ​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് ഇ​​​ക്കാ​​​ര്യം കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദീ​​​പാ​​​ദാ​​​സ് മു​​​ൻ​​​ഷി, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്, കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കസ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല തു​​​ട​​​ങ്ങി​​​യ​​​വ​​​രെ അ​​​റി​​​യി​​​ച്ചു. ഇ​​​വ​​​രും അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ചു.

2000ത്തി​​​ൽ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട അ​​​യി​​​ഷ കൊ​​​ല്ലം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി. 2006ൽ ​​​കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- ബി ​​​ചെ​​​യ​​​ർ​​​മാ​​​നും ഏ​​​റെ​​​നാ​​​ൾ മ​​​ന്ത്രി​​​യു​​​മാ​​​യി​​​രു​​​ന്ന ആ​​​ർ. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യി. തു​​​ട​​​ർ​​​ന്ന് ര​​​ണ്ടു ത​​​വ​​​ണകൂ​​​ടി കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു. ഇ​​​തി​​​നി​​​ടെ പ​​​ല കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ സി​​​പി​​​എ​​​മ്മു​​​മാ​​​യി പി​​​ണ​​​ങ്ങി​​​യ അ​​​യി​​​ഷ ​പോ​​​റ്റി പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​നം പൂ​​​ർ​​​ണ​​​മാ​​​യി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up