Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P. C. Vishnunadh

Europe

മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​ന് ജെ​ജി മാ​ന്നാ​ർ നി​വേ​ദ​നം ന​ൽ​കി

റോം: ​വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഇ​റ്റ​ലി​യു​ടെ റോം ​പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ജെ​ജി മാ​ന്നാ​റും മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് പ​ഴ​വൂ​രും മന്ത്രി പി.സി. വി​ഷ്ണു​നാ​ഥിന്‍റെ വ​സ​തി​യി​ൽ എ​ത്തി നി​വേ​ദ​നം ന​ൽ​കി.

കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യെ യൂ​റോ​പ്യ​ൻ മാ​തൃ​ക​യി​ൽ വി​ക​സി​പ്പി​ച്ചാ​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നും പ്ര​ധാ​ന​മാ​യും സു​സ്ഥി​ര ടൂ​റി​സം രീ​തി​ക​ൾ, അ​താ​യ​ത് പ​രി​സ്ഥി​തി​ക്ക് കോ​ട്ട​മി​ല്ലാ​ത്ത രീ​തി​യി​ലു​ള്ള വി​ക​സ​നം, യൂ​റോ​പ്പി​ൽ വ​ള​രെ സ​ജീ​വ​മാ​ണ്.

കൂ​ടാ​തെ, ച​രി​ത്ര​പ​ര​മാ​യ സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം, മി​ക​ച്ച പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ, ഗ്രാ​മീ​ണ ടൂ​റി​സം എ​ന്നി​വ​യും കേ​ര​ള​ത്തി​ന് അ​നു​ക​രി​ക്കാ​വു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​വു​ന്ന യൂ​റോ​പ്യ​ൻ മാ​തൃ​ക​ക​ളി​ൽ പ്ര​ധാ​നം മാ​ലി​ന്യ സം​സ്ക​ര​ണ​മാ​ണ്. ഉ​റ​വി​ട​ത്തി​ൽ ത​ന്നെ മാ​ലി​ന്യം ത​രം​തി​രി​ക്കു​ക എ​ന്ന​ത് ഇ​തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​ണ്.

ര​ണ്ടാ​മ​ത്തേ​ത്, കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളാ​ണ്. ഇ​തി​ൽ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും ഉ​ൾ​പ്പെ​ടു​ന്നു. മൂ​ന്നാ​മ​താ​യി, സോ​ളാ​ർ എ​ന​ർ​ജി പോ​ലു​ള്ള പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഊ​ർ​ജ്ജ​സ്രോ​ത​സ്സു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് വ​ഴി ഊ​ർ​ജ്ജ​സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​നും സാ​ധി​ക്കും.

പൊ​തു​ഗ​താ​ഗ​ത​വും ടൂ​റി​സ​വും സം​യോ​ജി​പ്പി​ച്ചു​ള്ള ഒ​രു ഡി​ജി​റ്റ​ൽ ആ​പ്പ് കേ​ര​ള​ത്തി​ന് വ​ള​രെ വ​ലി​യ നേ​ട്ട​മാ​കും. ഈ ​ആ​പ്പി​ലൂ​ടെ ആ​ളു​ക​ൾ​ക്ക് വി​വി​ധ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ, അ​താ​യ​ത് ബ​സ്, ട്രെ​യി​ൻ, മെ​ട്രോ എ​ന്നി​വ​യു​ടെ വി​വ​ര​ങ്ങ​ൾ ഒ​രി​ട​ത്തു​നി​ന്ന് ത​ന്നെ മ​ന​സി​ലാ​ക്കാ​നും ബു​ക്ക് ചെ​യ്യാ​നും സാ​ധി​ക്കും.

കൂ​ടാ​തെ, കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്രാ മാ​ർ​ഗ്ഗ​ങ്ങ​ളും, ടി​ക്ക​റ്റു​ക​ളും, കാ​ഴ്ച​ക്കാ​രു​ടെ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​കും. ഇ​തൊ​രു ഡി​ജി​റ്റ​ൽ ടൂ​റി​സം ഗൈ​ഡ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും സ​ഞ്ചാ​രി​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്ര​ക​ൾ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up