Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P. Kesavadev Award

സു​ഭാ​ഷ് ച​ന്ദ്ര​നും ഡോ.​ത​ങ്കം സു​ബ്ര​ഹ്മ​ണ്യ​ത്തി​നും പി. ​കേ​ശ​വ​ദേ​വ് പു​ര​സ്കാ​രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​ൻ പി.​​​​ കേ​​​​ശ​​​​വ​​​​ദേ​​​​വി​​​​ന്‍റെ പേ​​​​രി​​​​ൽ 21 വ​​​​ർ​​​​ഷ​​​​മാ​​​​യി ന​​​​ൽ​​​​കു​​​​ന്ന പി. ​​​​കേ​​​​ശ​​​​വ​​​​ദേ​​​​വ് സാ​​​​ഹി​​​​ത്യ​​​​-ഡ​​​​യാ​​​​ബ്സ്ക്രീ​​​​ൻ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

സാ​​​​ഹി​​​​ത്യ​​​​ത്തി​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം നോ​​​​വ​​​​ലി​​​​സ്റ്റ് സു​​​​ഭാ​​​​ഷ് ച​​​​ന്ദ്ര​​​​ന് സ​​​​മ്മാ​​​​നി​​​​ക്കും. സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ ഫ​​​​ല​​​​വ​​​​ത്താ​​​​യ ആ​​​​രോ​​​​ഗ്യ വി​​​​ദ്യാ​​​​ഭ്യാ​​​​സം പ​​​​ക​​​​ർ​​​​ന്നു ന​​​​ൽ​​​​കു​​​​ന്ന വ്യ​​​​ക്തി​​​​ത്വ​​​​ങ്ങ​​​​ളെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള പി. ​​​​കേ​​​​ശ​​​​വ​​​​ദേ​​​​വ് ഡ​​​​യാ​​​​ബ്സ്ക്രീ​​​​ൻ കേ​​​​ര​​​​ള പു​​​​ര​​​​സ്കാ​​​​രം ഡോ. ​​​​ത​​​​ങ്കം സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ന് സ​​​​മ​​​​ർ​​​​പ്പി​​​​ക്കും.

സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ന്‍റെ ആ​​​​ധു​​​​നി​​​​കോ​​​​ത്ത​​​​ര പ​​​​രി​​​​ണ​​​​തി​​​​യെ ശ​​​​ക്ത​​​​വും ഹൃ​​​​ദ്യ​​​​വു​​​​മാ​​​​യി അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന സു​​​​ഭാ​​​​ഷ് ച​​​​ന്ദ്ര​​​​ന്‍റെ സ​​​​മ​​​​ഗ്ര സം​​​​ഭാ​​​​വ​​​​ന പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് പു​​​​ര​​​​സ്കാ​​​​രം ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

ഒ​​​​രു അ​​​​പ​​​​രി​​​​ചി​​​​ത​​​​യാ​​​​യ രോ​​​​ഗി​​​​ക്ക് സ്വ​​​​ന്തം വൃ​​​​ക്ക ദാ​​​​നം ചെ​​​​യ്ത നി​​​​സ്വാ​​​​ർ​​​​ഥ സേ​​​​വ​​​​ന​​​​ത്തെ മു​​​​ൻ​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ണ് പി. ​​​​കേ​​​​ശ​​​​വ​​​​ദേ​​​​വ് ഡ​​​​യാ​​​​ബ്സ്ക്രീ​​​​ൻ കേ​​​​ര​​​​ള പു​​​​ര​​​​സ്കാ​​​​രം ഡോ. ​​​​ത​​​​ങ്കം സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ന് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

17ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് ഹോ​​​​ട്ട​​​​ൽ ഹി​​​​ൽ​​​​ട്ട​​​​ണ്‍ ഗാ​​​​ർ​​​​ഡ​​​​ൻ ഇ​​​​ൻ ഹാ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി .​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ സ​​​​മ്മാ​​​​നി​​​​ക്കു​​​​മെ​​​​ന്ന് പി.​​​​കേ​​​​ശ​​​​വ​​​​ദേ​​​​വ് ട്ര​​​​സ്റ്റ് മാ​​​​നേ​​​​ജിം​​​​ഗ് ട്ര​​​​സ്റ്റി ഡോ. ​​​​ജ്യോ​​​​തി​​​​ദേ​​​​വ് കേ​​​​ശ​​​​വ​​​​ദേ​​​​വ്, സാ​​​​ഹി​​​​ത്യ പു​​​​ര​​​​സ്കാ​​​​രക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ ഡോ. ​​​​ജോ​​​​ർ​​​​ജ് ഓ​​​​ണ​​​​ക്കൂ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up