തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം ആദ്യഘട്ട സ്ഥാനാർഥികളുടെ കാര്യത്തിൽ സംസ്ഥാന സമിതിയിൽ തീരുമാനം.നിയമസഭയിലേക്ക് എം. സ്വരാജ് മത്സരിക്കില്ലെന്നാണ് സൂചന.
കുന്നംകുളത്ത് എ.സി. മൊയ്തീൻ, മണലൂരിൽ സി. രവീന്ദ്രനാഥ്, വൈപ്പിനിൽ എം.പി. ഷൈനി, തൃപ്പൂണിത്തുറയിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥാനാർഥികൾ ആകും.
കുണ്ടറയിൽ എസ്.എൽ സജി കുമാർ സ്ഥാനാർഥിയാകും. മത്സരിക്കാൻ ഇല്ലെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. സംസ്ഥാന സമിതിയിലാണ് മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. തവനൂരിൽ കെ.ടി. ജലീൽ മത്സരിക്കും. പൊന്നാനിയിൽ എം.കെ. സക്കീർ. നിലമ്പൂർ, പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ പൊതുസ്വതന്ത്രരും മത്സരിക്കും.
നെന്മാറയിൽ കെ. പ്രേമൻ സിപിഎം സ്ഥാനാർഥിയാകും. ആലത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. ശശി മത്സരിക്കും. പാലക്കാട് വീണ്ടും സ്വതന്ത്രനെ പരീക്ഷിക്കും. അതേസമയം, കോൺഗ്രസിൽ നിന്ന് സിപിഎമ്മിലെത്തിയ പി. സരിനും സീറ്റ് നൽകിയിട്ടില്ല.