തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എ. പ്രദീപ്കുമാറും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും സ്ഥാനമൊഴിഞ്ഞു.
സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ ഇവർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്ഥാനമൊഴിഞ്ഞതെന്നാണ് വിശദീകരണം.
പ്രദീപ്കുമാർ മുൻ എംഎൽഎയാണ്. പി. ശശിയുടെ ഓഫീസിലെ ഷോഫറായിരുന്ന കെ.കെ. അഖിലേഷും സ്ഥാനമൊഴിഞ്ഞു. മുഖ്യമന്ത്രിയുടെ സന്തതസഹചാരിയായ സുനീഷ് കുമാറും രാജിവച്ചിട്ടുണ്ട്.