Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P. Vijayan

പി. വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ചുമതലയേറ്റു

തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇന്‍റലിജൻസ് മേധാവിയായിരുന്ന വിജയനെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റുകയായിരുന്നു.

ക്രമസമാധാന ചുമതലയുണ്ടായിരുന്നു എച്ച്. വെങ്കിടേഷിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. പുതിയ ഇന്‍റലിജൻസ് മേധാവിയായി ദിനേന്ദ്ര കശിപും ഐജിയായി ആർ. നിശാന്തിനിയും ചുമതലയേറ്റു.

അതേസമയം ഉത്തരമേഖല ഐജിയായ പുട്ട വിമലാദിത്യയെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ആഭ്യന്തര ഇന്‍റലിജൻസിൽ ഐജി സതീഷ് ബിനോയയെ നിയമിച്ചു. കണ്ണൂർ റെയ്ഞ്ച് ഡിഐജിയായ കെ. കാർത്തിക്കിനെയും തൃശൂർ റെയ്ഞ്ചിൽ ടി. നാരായണനെയും നിയമിച്ചു.

Latest News

Corehub Up