Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.C. Vishnunath

Malappuram

സോ​പാ​നം സ്കൂ​ളി​ന് കേ​ര​ള സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഗ്രാ​ൻ​ഡ് അ​നു​വ​ദി​ക്കും: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

എ​ട​പ്പാ​ള്‍: കേ​ര​ളീ​യ വാ​ദ്യ​ക​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ എ​ട​പ്പാ​ൾ ക​ണ്ട​ന​ക​ത്തു​ള്ള സോ​പാ​നം സ്കൂ​ൾ ഓ​ഫ് പ​ഞ്ച​വാ​ദ്യ​ത്തി​ന് കേ​ര​ള സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഗ്രാ​ൻ​ഡ് അ​നു​വ​ദി​ക്കു​മെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു.​വാ​ദ്യ​ക​ല​യെ ചെ​റു​പ്പ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സോ​പാ​നം സ്കൂ​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാം​സ്കാ​രി​ക മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

ക​ണ്ട​ന​ക​ത്ത് 11ന് ​ത​ഞ്ചാ​വൂ​ർ സൗ​ത്ത് സോ​ൺ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റും സോ​പാ​നം സ്കൂ​ളും ചേ​ർ​ന്ന് ന​ട​ത്തു​ന്ന അ​പൂ​ർ​വ അ​നു​ഷ്ഠാ​ന ക​ല​യാ​യ പ​ള്ളി​പ്പാ​ന​യു​ടെ 24 മ​ണി​ക്കൂ​ർ അ​വ​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സോ​പാ​നം സ്കൂ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ദ്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ വി.​എ​സ്. ജോ​യ്, ത​ഞ്ചാ​വൂ​ർ സൗ​ത്ത് സോ​ൺ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ കെ.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്ര​ശ​സ്ത തി​മി​ല വാ​ദ​ക​ൻ ക​രി​യ​ന്നൂ​ർ നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, സം​സ്കൃ​ത പ​ണ്ഡി​ത​ൻ ഡോ. ​സി.​എം. നീ​ല​ക​ണ്ഠ​ൻ, സോ​പാ​നം ഡ​യ​റ​ക്ട​ര്‍ സ​ന്തോ​ഷ് ആ​ലം​കോ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ച​ട​ങ്ങി​ല്‍ ‘അ​മ്മ​ദൈ​വ​ങ്ങ​ളും തോ​റ്റം പാ​ട്ടു​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ന​ട​ന്നു.​അ​നു​ഷ്ഠാ​ന ക​ല​ക​ളെ​ക്കു​റി​ച്ചും പ​ള്ളി​പ്പാ​ന​യെ​ക്കു​റി​ച്ചും ഡോ. ​കെ.​പി. ശ്രീ​ദേ​വി, പ്ര​മു​ഖ ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ, ടി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ഇ.​എ​സ്. വി​ഷ്ണു എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

District News

ല​ഹ​രി​ക്കെ​തി​രെ സ​ന്ധി​യി​ല്ലാ പോ​രാ​ട്ടം: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

കു​ണ്ട​റ: ല​ഹ​രി​ക്കെ​തി​രേ സ​ന്ധി​യി​ല്ലാ പോ​രാ​ട്ട​മാ​ണ് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് സാം​സ്‌​കാ​രി​ക-​ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. ഇ​ള​മ്പ​ള്ളൂ​ര്‍ എ​സ്എ​ന്‍​എ​സ് എം ​എ​ച്ച്എ​സ്എ​സി​ല്‍ കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്‌ട്ര ല​ഹ​രിവി​രു​ദ്ധ ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ റാ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തു​ട​ര്‍​ന്ന് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ ലി​ജി ആ​ര്‍. സ​ജി ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി. ഇ​ള​മ്പ​ള്ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ഗോ​പ​ന്‍, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​വ​ര്‍​ഗീ​സ്, റൂ​റ​ല്‍ എ​സ്പി ​ഷാ​ജി സു​ഗു​ണ​ന്‍, ഡി​വൈ​എ​സ്പി എം.​കെ. ബി​നു​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Kerala

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ടൂ​റി​സ​വും പ​ര​സ്പ​ര പൂ​ര​ക​ങ്ങ​ൾ: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ​​​​യും യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ ഒ​​​​രു വ​​​​ർ​​​​ഷം നീ​​​​ണ്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ണ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​ൻ ടൂ​​​​റി​​​​സം വ​​​​കു​​​​പ്പ് പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്ന​​​​താ​​​​യി ടൂ​​​​റി​​​​സം മ​​​​ന്ത്രി പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ് പ​​​​റ​​​​ഞ്ഞു.

സം​​​​സ്ഥാ​​​​ന ടൂ​​​​റി​​​​സം വ​​​​കു​​​​പ്പി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ കോ​​​​വ​​​​ളം ബീ​​​​ച്ചി​​​​ൽ ന​​​​ട​​​​ന്ന ലോ​​​​ക പ​​​​രി​​​​സ്ഥി​​​​തി ദി​​​​നാ​​​​ച​​​​ര​​​​ണം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ലോ​​​​ക​​​​ത്തെ​​​​വി​​​​ടെ​​​​യോ ആ​​​​ണെ​​​​ന്നു ന​​​​മ്മ​​​​ൾ ക​​​​രു​​​​തി​​​​യി​​​​രു​​​​ന്ന ‘ക്ലൈ​​​​മ​​​​റ്റ് റെ​​​​ഫ്യൂ​​​​ജീ​​​​സ് ’ ഇ​​​​പ്പോ​​​​ൾ ന​​​​മ്മു​​​​ടെ കു​​​​ട്ട​​​​നാ​​​​ട്ടി​​​​ലു​​​​മു​​​​ണ്ട്. കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം നി​​​​മി​​​​ത്തം ആ ​​​​പ്ര​​​​ദേ​​​​ശം വാ​​​​സ​​​​യോ​​​​ഗ്യ​​​​മ​​​​ല്ലാ​​​​താ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു. അ​​​​വി​​​​ടെനി​​​​ന്ന് ആ​​​​ളു​​​​ക​​​​ൾ മ​​​​റ്റു സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മാ​​​​റാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

കാ​​​​ലാ​​​​വ​​​​സ്ഥാ മാ​​​​റ്റം മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന ക​​​​ട​​​​ൽ​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ൾ നി​​​​മി​​​​ത്തം മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കും തീ​​​​ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കും കൂ​​​​ടു​​​​ത​​​​ലാ​​​​യി ദു​​​​രി​​​​തം അ​​​​നു​​​​ഭ​​​​വി​​​​ക്കേ​​​​ണ്ടി വ​​​​രു​​​​ന്നു. ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റു​​​​ക​​​​ളും ഉ​​​​യ​​​​ർ​​​​ന്ന തി​​​​ര​​​​മാ​​​​ല​​​​ക​​​​ളും അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ൽ വ​​​​ർ​​​​ഷം​​​​തോ​​​​റും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് ടൂ​​​​റി​​​​സം വ​​​​കു​​​​പ്പ് ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്ന് ടൂ​​​​റി​​​​സം ഡ​​​​യ​​​​റ​​​​ക്ട​​​​ർ എം. ​​​​അ​​​​ഞ്ജ​​​​ന പ​​​​റ​​​​ഞ്ഞു. സം​​​​സ്ഥാ​​​​ന​​​​ത്ത് സു​​​​സ്ഥി​​​​ര ടൂ​​​​റി​​​​സം വി​​​​ക​​​​സ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ വ​​​​കു​​​​പ്പ് പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

ച​​​​ട​​​​ങ്ങി​​​​ൽ മ​​​​ന്ത്രി പ​​​​രി​​​​സ്ഥി​​​​തി​​​​ദി​​​​ന പ്ര​​​​തി​​​​ജ്ഞ ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ത്തു. ടൂ​​​​റി​​​​സം ഡ​​​​യ​​​​റ​​​​ക്ട​​​​ർ എം. ​​​​അ​​​​ഞ്ജ​​​​ന, ടൂ​​​​റി​​​​സം അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ (ജ​​​​ന​​​​റ​​​​ൽ) ശ്രീ​​​​ധ​​​​ന്യ സു​​​​രേ​​​​ഷ്, ഹാ​​​​ർ​​​​ബ​​​​ർ വാ​​​​ർ​​​​ഡ് കൗ​​​​ണ്‍​സി​​​​ല​​​​ർ അ​​​​ഫ്ന സ​​​​ജീ​​​​ന എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് സി​നി​മാസം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളു​മാ​യി ഇ​ന്നു ച​ർ​ച്ച ന​ട​ത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ലെ വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് ഇ​​​ന്നു ച​​​ർ​​​ച്ച ന​​​ട​​​ത്തും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​സ്ക്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ലാ​​​ണ് ച​​​ർ​​​ച്ച.

ബ​​​ജ​​​റ്റി​​​നു മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് എ​​​ല്ലാ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും യോ​​​ഗം വി​​​ളി​​​ക്കു​​​ന്ന​​​ത്. അ​​​ഭി​​​നേ​​​താ​​​ക്ക​​​ൾ, നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ, വി​​​ത​​​ര​​​ണ​​​ക്കാ​​​ർ, തി​​​യ​​​റ്റ​​​ർ ഉ​​​ട​​​മ​​​ക​​​ൾ, സാ​​​ങ്കേ​​​തി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ യോ​​​ഗ​​​ത്തി​​​ലേ​​​ക്ക് ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ കാ​​​ണു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക​​​ളു​​​മാ​​​യി മ​​​ന്ത്രി അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

Kerala

'അമ്മ'യിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുതിർന്ന താരങ്ങൾ ഇടപെടാൻ വൈകരുതെന്ന് പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: സിനിമാസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ മുതിർന്ന താരങ്ങൾ ഇടപെട്ട് പരിഹരിക്കണമെന്ന് സാംസ്കാരികമന്ത്രി പി.സി. വിഷ്ണുനാഥ്. സിനിമാ വ്യവസായത്തിലല്ല, താരസംഘടനയിലാണ് പ്രശ്നങ്ങൾ. സംഘടനയിലെ പ്രശ്നങ്ങൾ ആശാസ്യകരമായ രീതിയിലല്ല പോകുന്നത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും ഇടപെടേണ്ട ഘട്ടത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

ചൊവാഴ്ച വൈകീട്ട് സിനിമയിലെ വിവിധ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. എല്ലാവർക്കും പറയാനുള്ളത് കേൾക്കും. ഹേമാ കമ്മിറ്റി റിപ്പോർട്ട് താനിതുവരെ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സർക്കാർ സാധാരണ സിനിമയിൽ ഇടപെടുന്നത് സിനിമയെ ഒരു വ്യവസായം എന്ന നിലയിൽ അല്ലെങ്കിൽ ആ മേഖലയ്ക്ക് സർക്കാർ നൽകേണ്ട പിന്തുണയുടെ അടിസ്ഥാനത്തിലാണ്. അവർക്ക് ചില ആവശ്യങ്ങളൊക്കെ ഉണ്ട്. ന്യായമായ നിരന്തരമായി ആവശ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്.

ഇവിടെ ചലച്ചിത്രങ്ങൾക്ക് അവരുടെ നിർമാണത്തിന്, അവയുടെ മാർക്കറ്റിംഗിന് ഒക്കെ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ചില സഹായങ്ങൾ വേണം. കൊടുക്കാൻ തയാറുമാണ്. അത്തരം കാര്യങ്ങളിലാണ് നമുക്ക് സിനിമയെ സഹായിക്കാൻ കഴിയുക.

താര സംഘടനക്കകത്തുള്ള കുറേയധികം പ്രശ്നങ്ങൾ മാധ്യമങ്ങളിലൂടെ നമ്മൾ ദിവസവും അറിയുന്നുണ്ട്. ഇതുസംബന്ധിച്ച് സർക്കാരിനുമുന്നിൽ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാലും ഇല്ലെങ്കിലും ഇടപെടേണ്ട ഘട്ടത്തിൽ സർക്കാർ ഇടപെടുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Kerala

എം.​എം. മ​ണി സ​ത്യം തു​റ​ന്നു പ​റ​ഞ്ഞു, മ​റ്റു​ള്ള​വ​ർ മ​ന​സി​ൽ സൂ​ക്ഷി​ച്ചു: പി.​സി. വി​ഷ്ണു​നാ​ഥ്

ന്യൂ​ഡ​ൽ​ഹി: എം.​എം. മ​ണി​യു​ടെ പ്ര​സ്താ​വ​ന മ​നോ​ഭാ​വം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും എം.​എം. മ​ണി സ​ത്യ​സ​ന്ധ​ൻ ആ​യ​ത് കൊ​ണ്ട് സ​ത്യം തു​റ​ന്നു പ​റ​ഞ്ഞു​വെ​ന്നും മ​റ്റു​ള്ള​വ​ർ മ​ന​സി​ൽ സൂ​ക്ഷി​ച്ചു​വെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​സി. വി​ഷ്ണു​നാ​ഥ്.

വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്. സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നും വി​ഷ്ണു​നാ​ഥ് വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​ർ പ​ണം വാ​രി എ​റി​ഞ്ഞു. പി​ആ​ർ വ​ർ​ക്ക് കൊ​ണ്ട് ജ​നം വോ​ട്ട് ചെ​യ്യും എ​ന്ന് സ​ർ​ക്കാ​ർ ക​രു​തി. കൊ​ല്ല​ത്ത് ന​ട​ന്ന​ത് കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ്. ഈ ​കോ​ലം മാ​റും, ഈ ​കൊ​ല്ലം കൊ​ല്ലം മാ​റും എ​ന്ന​താ​യി​രു​ന്നു ടാ​ഗ് ലൈ​ൻ.

തി​രു​വ​ന​ന്ത​പു​ര​ത്തെ സി​പി​എം പ​രാ​ജ​യ​ത്തി​ൽ, മേ​ക്ക​പ്പി​ന് ഒ​ക്കെ പ​രി​ധി ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന​പോ​ലെ ക്യാ​പ്സൂ​ളി​ന് ഒ​ക്കെ ഒ​രു പ​രി​ധി ഉ​ണ്ടെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് പ്ര​തി​ക​രി​ച്ചു.

ആ​ഗ്ര​ഹി​ച്ച ല​ക്ഷ്യം ഉ​ണ്ടാ​ക്കാ​ൻ ബി​ജെ​പി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ലോ​ക്സ​ഭ​യി​ൽ ബി​ജെ​പി ജ​യി​ച്ച തൃ​ശൂ​രി​ൽ ഒ​രു ച​ല​ന​വും ബി​ജെ​പി ഉ​ണ്ടാ​ക്കി​യി​ല്ല. ഞ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷ്യം മാ​ത്ര​മാ​ണെ​ന്നും അ​ത് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന ഭ​ര​ണ​മാ​റ്റം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് വ്യ​ക്ത​മാ​ക്കി.

 

Kerala

ശ​ബ​രി​മ​ല​യി​ലെ ‘സു​ഭാ​ഷ് ക​പൂ​ർ’ ആ​രെ​ന്നു ക​ണ്ടെ​ത്ത​ണം: പി.​സി. വി​ഷ്ണു​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ സു​ഭാ​ഷ് ക​പൂ​ർ ആ​രാ​ണെ​ന്നു ക​ണ്ടെ​ത്ത​ണ​മെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​സി. വി​ഷ്ണു​നാ​ഥ്.

സു​ഭാ​ഷ് ക​പൂ​റി​നെപ്പോ​ലെ​യു​ള്ള കു​പ്ര​സി​ദ്ധ അ​ന്താ​രാ​ഷ്‌​ട്ര ക്ഷേ​ത്രക​ലാ കൊ​ള്ള​ക്കാ​ര​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് സാ​മ്യ​മു​ള്ള രീ​തി​യി​ലാ​ണ് ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യും ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള​ത്. അ​തി​നാ​ൽ ശ​ബ​രി​മ​ല​യി​ലെ ‘സു​ഭാ​ഷ് ക​പൂ​ർ’ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും വി​ഷ്ണു​നാ​ഥ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നി​ല​വി​ൽ ഏ​താ​നും ഉ​ദ്യോ​ഗ​സ്ഥ​രി​ൽ മാ​ത്ര​മേ അ​ന്വേ​ഷ​ണം എ​ത്തി​യി​ട്ടു​ള്ളൂ. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ നി​ല​വി​ലു​ള്ള ബോ​ർ​ഡി​ന്‍റെ​യും മ​ന്ത്രി​യു​ടെ​യും പ​ങ്ക് ഹൈ​ക്കോ​ട​തി വി​ധി​യി​ൽ​ത്ത​ന്നെ വ്യ​ക്ത​മാ​ണ്.

ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്, അം​ഗ​ങ്ങ​ൾ, മ​ന്ത്രി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​ടി​ത കൊ​ള്ള​യി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്താ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മു​ഴു​വ​ൻ കു​റ്റ​വാ​ളി​ക​ളു​ടെ അ​റ​സ്റ്റും ദേ​വ​സ്വം മ​ന്ത്രി​യു​ടെ രാ​ജി​യും ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ആ​ശാ​ൻ സ്ക്വ​യ​റി​ൽ​നി​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ആ​രം​ഭി​ക്കും.സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ രാ​വി​ലെ 11ന് ​എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി, കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​കസ​മി​തി അം​ഗ​ങ്ങ​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്, മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​ൻ, എം.​എം. ഹ​സ​ൻ, കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​ങ്ങ​ൾ, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, കെ.​എ​സ്. ഗോ​പ​കു​മാ​ർ, ആ​ർ. ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up