Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.Krishnapillai

Middle East and Gulf

പി. ​കൃ​ഷ്ണ​പി​ള്ള​യു​ടെ ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ച് കേ​ളി

 

റി​യാ​ദ്: കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി സെ​ക്ര​ട്ട​റി സ​ഖാ​വ് പി. ​കൃ​ഷ്ണ​പി​ള്ള​യു​ടെ 78-ാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ച് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി. കൃ​ഷ്ണ​പി​ള്ള ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ജ​ന​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യം സം​ര​ക്ഷി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.

അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് ഏ​തൊ​രു മ​നു​ഷ്യ​ന്‍റെ​യും സ്വ​പ്ന​വും അ​വ​കാ​ശ​വു​മാ​ണ്. മ​ല​യാ​ളി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സ്വ​ന്ത​മാ​യി ഒ​രു വീ​ട് എ​ന്ന​ത് അ​ഭി​മാ​ന​ത്തി​ന്‍റെ കൂ​ടി ഭാ​ഗ​മാ​ണ്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കും ഈ ​അ​വ​കാ​ശം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ൽ ഭ​വ​ന​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​വ​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ആ​റു ല​ക്ഷ​ത്തോ​ളം വീ​ടു​ക​ൾ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​ത് കേ​ര​ള​ത്തി​ന്‍റെ ജ​ന​ക്ഷേ​മ ന​യ​ങ്ങ​ളു​ടെ നേ​ട്ട​മാ​ണെ​ന്നും പ​രി​പാ​ടി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ന​ൽ​കു​ന്ന വീ​ടു​ക​ളി​ൽ ഇ​തു​വ​രെ മ​ല​യാ​ളി​യു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന ത​ര​ത്തി​ൽ പ്ര​ത്യേ​ക ലോ​ഗോ പ​തി​പ്പി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ തു​ച്ഛ​മാ​യ കേ​ന്ദ്ര​വി​ഹി​തം ല​ഭി​ക്കു​ന്ന​തി​നാ​യി വീ​ടു​ക​ളി​ൽ ലോ​ഗോ പ​തി​പ്പി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണം.

സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന്‍റെ പേ​രി​ൽ മ​ല​യാ​ളി​യു​ടെ അ​ഭി​മാ​നം പ​ണ​യ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​യി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നും ഭ​വ​ന​പ​ദ്ധ​തി​യെ അ​ട്ടി​മ​റി​ക്കു​ന്ന നീ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കേ​ളി ആ​വ​ശ്യ​പ്പെ​ട്ടു.

കൃ​ഷ്ണ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി ന​ട​ന്ന പോ​രാ​ട്ട​ങ്ങ​ൾ ഇ​ന്നും കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ന് പ്ര​ചോ​ദ​ന​മാ​ണെ​ന്ന് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ രാ​ഷ്ട്രീ​യ​പ്ര​ചാ​ര​ണ​ത്തി​നു​ള്ള ഉ​പാ​ധി​ക​ളാ​ക്കാ​തെ അ​വ​കാ​ശ​ബോ​ധ​ത്തോ​ടെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സീ​ബ കൂ​വോ​ട് അ​നു​സ്മ​ര​ണ​ക്കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് ക​ണ്ണ​പു​രം, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, കേ​ളി ആ​ക്ടിംഗ് സെ​ക്ര​ട്ട​റി ഷാ​ജി റ​സാ​ഖ്, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി വി.​കെ. ഷ​ഹീ​ബ, ഉ​മ്മു​ൽ ഹ​മാം ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം നൗ​ഫ​ൽ സി​ദ്ദീ​ഖ് എ​ന്നി​വ​ർ കൃ​ഷ്ണ​പി​ള്ള​യെ അ​നു​സ്മ​രി​ച്ച് സം​സാ​രി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ സ്വാ​ഗ​ത​വും പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up