Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.N. Panicker

Pathanamthitta

പി.എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും വാ​യ​ന​ദി​നാ​ച​ര​ണ​വും സം​ഘ​ടിപ്പി​ച്ചു

അ​ടൂ​ർ: കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് അ​ടൂ​ർ അ​സം​ബ്ലി​യു​ടെ​യും പ​ന്നി​വി​ഴ സ​ന്തോ​ഷ് വാ​യ​ന​ശാ​ല​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പി.എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും വാ​യ​നദി​നാ​ച​ര​ണ​വും സ​ന്തോ​ഷ് വാ​യ​ന​ശാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ചു.

സ​ന്തോ​ഷ് വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് വി.എ​ൻ. മോ​ഹ​ൻ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം കെ​സി​സി പ​ന്ത​ളം തെ​ക്കേ​ക്ക​ര സോ​ൺ പ്ര​സി​ഡ​ന്‍റ് റ​വ. വൈ. ​തോ​മ​സ് മു​ട്ടു​വേ​ലി കോ​ർ എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി കെ. ​ജി. വാ​സു​ദേ​വ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. വാ​യ​ന​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​സി​സി അ​ടൂ​ർ അ​സം​ബ്ലി സ​മാ​ഹ​രി​ച്ച പു​സ്ത​ക​ങ്ങ​ൾ സ​ന്തോ​ഷ് വാ​യ​ന​ശാ​ല​യ്ക്ക് കൈ​മാ​റി.

റ​വ. ഡോ. ​ഏ​ബ്ര​ഹാം ഇ​ഞ്ച​ക്ക​ലോ​ടി കോ​ർ എ​പ്പി​സ്കോ​പ്പ, റ​വ. പി. ​ജി. കു​ര്യ​ൻ പ്ലാ​ങ്കാ​ല​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, റ​വ. വി​പി​ൻ സാം ​തോ​മ​സ്, ഡെ​ന്നീ​സ് സാം​സ​ൺ, പ്ര​ഫ. ജോ​സ് വി. ​കോ​ശി, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ മ​നു വി​ൽ​സ​ൺ, സ്റ്റാ​ൻ​ലി വി. ​കെ., പ്രൊ​ഫ. രാ​ജു തോ​മ​സ്, പി. ​എ​സ്. ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ല്ലാ​ട്: വാ​യ​ന​ദി​നാ​ച​ര​ണ​വും വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ സ്‌​കൂ​ള്‍​ത​ല ഉ​ദ്ഘാ​ട​ന​വും പു​ല്ലാ​ട് ശ്രീ​വി​വേ​കാ​ന​ന്ദ ഹൈ​സ്‌​കൂ​ളി​ല്‍ ക​ലാ-​സാ​ഹി​ത്യ പ്ര​വ​ര്‍​ത്ത​ക​ന്‍ പ​ന്ത​ളം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു.

 വാ​യ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ്സ് പ്രോ​ജ​ക്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വാ​യ​ന​ക്കു​റി​പ്പ് മ​ത്സ​ര​ത്തി​ല്‍ സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി​യ ശ്രീ​റാം ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ര്‍. എ​ന്‍. ന​ന്ദി​നി എ​ന്നി​വ​ര്‍ ത​ങ്ങ​ളു​ടെ വാ​യ​നാ​നു​ഭ​വം പ​ങ്കു​വ​ച്ചു. പി. ​ആ​ർ. ര​വീ​ണ വാ​യ​ന​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലിക്കൊടുത്തു.

സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക ബി​ന്ദു കെ. ​നാ​യ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ജി. രാ​ജേ​ന്ദ്ര​ന്‍ നാ​യ​ർ, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് സി. ​സി​ന്ധു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ൻ. ജ​യ​ശ്രീ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​മ്പ​ഴ: മാ​ര്‍ പീ​ല​ക്സി​നോ​സ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം കു​ട്ടി​ക​ള്‍ വാ​യ​ന​ദി​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ ലൈ​ബ്ര​റി സ​ന്ദ​ര്‍​ശി​ച്ചു.

ന​ഗ​ര​സ​ഭാ ലൈ​ബ്രേ​റി​യ​ന്‍ സി. ​ലേ​ഖ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും സൗ​ജ​ന്യ​മാ​യി ലൈ​ബ്ര​റി​യി​ല്‍ അം​ഗ​ത്വം ന​ല്‍​കി. അ​ധ്യാ​പ​ക​രാ​യ ഫാ. ​എ​ബി സി. ​ചെ​റി​യാ​ൻ, ബി​ഥു​ല മ​റി​യം ബേ​ബി, എ​സ്. സു​നി​ല്‍​കു​മാ​ർ, കെ. ​ജ​യ​കു​മാ​രി, സി. ​ഉ​ല്ലാ​സ്, പ്രി​യ എ​ലി​സ​ബേ​ത്ത് തോ​മ​സ്, എ​സ്, അ​ഞ്ജു, ജി​ബി, വീ​ണ എ​സ്. കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

വാ​യ​ന​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‌​കൂ​ളി​ല്‍ ക്വി​സ് മ​ത്സ​രം, ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ര്‍​ശ​നം, പു​സ്ത​കാ​സ്വാ​ദ​നം, പോ​സ്റ്റ​ര്‍ നി​ര്‍​മാ​ണ​വും പ്ര​ദ​ര്‍​ശ​ന​വും, പു​സ്ത​ക​വാ​യ​ന മ​ത്സ​രം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

Latest News

Corehub Up