Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.T.Thomas

America

ഫോമയുടെ ആദരം ഏറ്റുവാങ്ങി പി.ടി. തോമസ്

ഹൂ​സ്റ്റ​ൺ: ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റി​ലെ ടാ​ക്സ് ക​ൺ​സ​ൾ​ട്ട​ന്‍റാ​യ പി.​ടി. തോ​മ​സി​ന് ഫോ​മ​യു​ടെ ആ​ദ​രം. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സീ​റോമ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ജോ​യ് ആ​ല​പ്പാ​ട്ട് അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ചു.

തൊ​ഴി​ൽ​രം​ഗ​ത്തെ പ്രാ​വീ​ണ്യ​ത്തോ​ടൊ​പ്പം ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും ക്ഷേ​മ​ത്തി​നു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ ശ്ര​ദ്ധേ​യ​നാ​യ സാ​ന്നി​ധ്യ​മാ​ണ് പി. ടി. തോ​മ​സ്.

ഫോ​മ​യു​ടെ തു​ട​ക്കം മു​ത​ൽ സം​ഘ​ട​ന​യോ​ടൊ​പ്പം സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന പി.​ടി. തോ​മ​സ്, എം​പ​യ​ർ റീ​ജി​യ​ൺ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ക​ഴി​ഞ്ഞ ആ​റു വ​ർ​ഷം ഓ​ഡി​റ്റ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഫോ​മ​യു​ടെ 20 വീ​ടു​ക​ളു​ടെ ഭ​വ​ന​പ​ദ്ധ​തി​യി​ലെ ആ​ദ്യ​ത്തെ വീ​ട് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ച അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ച​ത്, അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ്.

 

Latest News

Corehub Up