ഏറ്റുമാനൂർ: ജനകീയ വികസന സമിതി പി.വി. തോമസ് പുല്ലാട് അനുസ്മരണം നടത്തി. ചീഫ് വിപ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ചു. വികസന സമിതിയുടെ ഡയറക്ടറി ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ പ്രകാശനം ചെയ്തു. അതിരമ്പുഴ റീജണൽ സർവീസ് ബാങ്ക് പ്രസിഡന്റ് കെ.പി. ദേവസ്യ, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം.കെ. സുഗതൻ, വികസന സമിതി സെക്രട്ടറി ഇ.എം. അബ്ദുൽ റഹ്മാൻ, പിടി കോളജ് ഡയറക്ടർ ജയ്സൺ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
അനുസ്മരണ സമ്മേളനത്തിന് മുമ്പായി പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ചിത്രരചന മത്സരം നടത്തി. ഫൗണ്ടേഷൻ ഡയറക്ടർ ക്യാപ്റ്റൻ രാജീവ് കെ. നായർ ഉദ്ഘാടനം ചെയ്തു. ഇടം ആർട്ട് ഡയറക്ടർ ടി.എസ്. പ്രസാദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. എംജി യൂണിവേഴ്സിറ്റി മുൻ അസിസ്റ്റന്റ് രജിസ്ട്രാർ ജെ.ആർ. കുറുപ്പ്, വി.എം. തോമസ് വേമ്പേനി, എൻ. അരവിന്ദാക്ഷൻ നായർ എന്നിവർ പ്രസംഗിച്ചു.