Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PCC

വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി തേ​ടി റാ​പ്പ​ർ വേ​ട​ൻ കോ​ട​തി​യി​ൽ; പ്ര​ത്യേ​ക പൊ​ലി​സ് ക്ലി​യ​റ​ൻ​സ് ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി തേ​ടി റാ​പ്പ​ർ വേ​ട​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. യാ​ത്ര​യ്ക്കാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പൊ​ലി​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്നാ​ണ് വേ​ട​ന്‍റെ ആ​വ​ശ്യം. ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്ന് പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ പൊ​ലി​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ൻ റീ​ജി​യ​ണ​ൽ പാ​സ്‌​പോ​ർ​ട്ട്‌ ഓ​ഫീ​സ​ർ​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ല്‍​കി. കേ​സ് വി​വ​ര​ങ്ങ​ൾ, കോ​ട​തി ഉ​ത്ത​ര​വു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​യ​തു​കൊ​ണ്ട് മാ​ത്രം ഒ​രാ​ൾ​ക്ക് വി​ദേ​ശ യാ​ത്ര​ക്കു​ള്ള അ​വ​കാ​ശം പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​കു​ന്നി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

Latest News

Corehub Up