Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PENTAGON

കൊ​​​​​ല്ലു​​​​​ന്ന​​​​​തു കാ​​​​​ണാ​​​​​ൻ ആ​​​​​ർ​​​​​ക്കാ​​​​​ണു കൊ​​​​​തി?

അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ലെ​​​​​യോ ഇ​​​​​റാ​​​​​നി​​​​​ലെ​​​​​യോ ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക​​​​​ തീ​​​​​വ്ര​​​​​വാ​​​​​ദി​​​​​ക​​​​​ൾ​​​​​ക്കു​​​​​മാ​​​​​ത്രം മ​​​​​ന​​​​​സി​​​​​ലാ​​​​​കു​​​​​ന്ന ഭാ​​​​​ഷ‍​യി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം ഒ​​​​​രു പ്രാ​​​​​കൃ​​​​​ത പ്ര​​​​​സ്താ​​​​​വ​​​​​ന ന​​​​​ട​​​​​ത്തി. ഒ​​​​​രാ​​​​​ളെ കൊ​​​​​ല്ലു​​​​​ന്ന​​​​​തി​​​​​ന്‍റെ ത​​​​​ത്സ​​​​​മ​​​​​യ സം​​​​​പ്രേ​​​​​ഷ​​​​​ണം ലോ​​​​​ക​​​​​ത്തെ കാ​​​​​ണി​​​​​ക്കും. 2009ല്‍ ​​​​​ടെ​​​​​ക്സ​​​​​സി​​​​​ലെ ഫോ​​​​​ര്‍​ട്ട് ഹു​​​​​ഡ് മി​​​​​ലി​​​​​ട്ടറി ബേ​​​​​സി​​​​​ല്‍ 13 അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ സൈ​​​​​നി​​​​​ക​​​​​രു​​​​​ടെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​നി​​​​​ട​​​​​യാ​​​​​ക്കി​​​​​യ ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക തീ​​​​​വ്ര​​​​​വാ​​​​​ദി​​​​​യും മു​​​​​ന്‍ മേ​​​​​ജ​​​​​റു​​​​​മാ​​​​​യ നി​​​​​ദാ​​​​​ല്‍ ഹ​​​​​സ​​​​​ന്‍റെ വ​​​​​ധ​​​​​ശി​​​​​ക്ഷ ത​​​​​ത്സ​​​​​മ​​​​​യം സം​​​​​പ്രേ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​തി​​​​​രോ​​​​​ധ സെ​​​​​ക്ര​​​​​ട്ട​​​​​റി പി​​​​​റ്റ് ഹെ​​​​​ഗ്‌​​​​​സെ​​​​​ത്തി​​​​​ന്‍റെ ‘വീ​​​​​ര​​​​​വാ​​​​​ദം’. പ​​​​​ക്ഷേ, ആ​​​​​രും കൈ​​​​​യ​​​​​ടി​​​​​ച്ചി​​​​​ല്ല. മ​​​​​റി​​​​​ച്ച്, ലോ​​​​​ക​​​​​ത്തി​​​​​നു​​​​​ മു​​​​​ന്നി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക ചെ​​​​​റു​​​​​താ​​​​​യി​​​​​പ്പോ​​​​​യി. എ​​​​​ത്ര വ​​​​​ലി​​​​​യ കു​​​​​റ്റ​​​​​വാ​​​​​ളി​​​​​യാ​​​​​യാ​​​​​ലും ഒ​​​​​രു മ​​​​​നു​​​​​ഷ്യ​​​​​നെ കൊ​​​​​ല്ലു​​​​​ന്ന​​​​​തു ക​​​​​ണ്ടു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കാ​​​​​ൻ ആ​​​​​ർ​​​​​ക്കാ​​​​​ണു കൊ​​​​​തി​​​​​യെ​​​​​ന്ന് ലോ​​​​​കം അ​​​​​മേ​​​​​രി​​​​​ക്ക​​​​​യോ​​​​​ടു ചോ​​​​​ദി​​​​​ക്കു​​​​​ന്നു. പെ​​​​​ന്‍റ​​​​​ഗ​​​​​ണെ താ​​​​​ലി​​​​​ബാ​​​​​ൻ ബാ​​​​​ധി​​​​​ച്ചോ?

മു​​​​​ൻ യു​​​​​എ​​​​​സ് സൈ​​​​​നി​​​​​ക മേ​​​​​ജ​​​​​റും മ​​​​​നോ​​​​​രോ​​​​​ഗ വി​​​​​ദ​​​​​ഗ്ധ​​​​​നു​​​​​മാ​​​​​യ നി​​​​​ദാ​​​​​ൽ ഹ​​​​​സ​​​​​ൻ നി​​​​​ര​​​​​പ​​​​​രാ​​​​​ധി​​​​​ക​​​​​ളെ കൊ​​​​​ന്ന​​​​​ത് ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​ത്തി​​​​​ന്‍റെ സ്വാ​​​​​ധീ​​​​​ന​​​​​ത്തി​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​ണ്. സൈ​​​​​നി​​​​​ക വി​​​​​ചാ​​​​​ര​​​​​ണ​​​​​യ്ക്കി​​​​​ടെ അ​​​​​യാ​​​​​ൾ കു​​​​​റ്റം സ​​​​​മ്മ​​​​​തി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സൈ​​​​​ന്യ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു മു​​​​​സ്‌​​​​​ലിം ജ​​​​​ന​​​​​ത​​​​​യെ​​​​​യും അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ലെ താ​​​​​ലി​​​​​ബാ​​​​​നെ​​​​​യും സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ത​​​​​ന്‍റെ ല​​​​​ക്ഷ്യ​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു നി​​​​​ദാ​​​​​ലി​​​​​ന്‍റെ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നി​​​​​ടെ വെ​​​​​ടി​​​​​യേ​​​​​റ്റ ഹ​​​​​സ​​​​​ൻ നി​​​​​ല​​​​​വി​​​​​ൽ വീ​​​​​ൽ​​​​​ചെ​​​​​യ​​​​​റി​​​​​ലാ​​​​​ണു ക​​​​​ഴി​​​​​യു​​​​​ന്ന​​​​​ത്. ഡി​​​​​സം​​​​​ബ​​​​​ർ മൂ​​​​​ന്നി​​​​​നു ന​​​​​ട​​​​​ത്താ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന വ​​​​​ധ​​​​​ശി​​​​​ക്ഷ ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റി​​​​​ലൂ​​​​​ടെ ലോ​​​​​ക​​​​​ത്തെ കാ​​​​​ണി​​​​​ക്കാ​​​​​നാ​​​​​ണ് പെ​​​​​ന്‍റ​​​​​ഗ​​​​​ൺ തീ​​​​​രു​​​​​മാനം.

പ​​​​​ല തോ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു ഫ​​​​​യ​​​​​റിം​​​​​ഗ് സ്ക്വാ​​​​​ഡ് ഒ​​​​​രേ​​​​​സ​​​​​മ​​​​​യം വെ​​​​​ടി​​​​​യു​​​​​തി​​​​​ർ​​​​​ത്താ​​​​​ണു ശി​​​​​ക്ഷ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​ത്. വ​​​​​ധ​​​​​ശി​​​​​ക്ഷ​​​​​ക​​​​​ൾ പരസ്യ​​​​​മാ​​​​​യി ന​​​​​ട​​​​​ത്താ​​​​​റു​​​​​ള്ള​​​​​ത് പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യും ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളാ​​​​​ണ്. അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ലെ​​​​​യും ഇ​​​​​റാ​​​​​നി​​​​​ലെ​​​​​യും തെ​​​​​രു​​​​​വു​​​​​ക​​​​​ളി​​​​​ൽ ദൈ​​​​​വ​​​​​നാ​​​​​മ​​​​​ത്തി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ന്ന ഇ​​​​​ത്ത​​​​​രം പ്രാ​​​​​കൃ​​​​​ത​​​​​ കാ​​​​​ഴ്ച​​​​​ക​​​​​ളു​​​​​ണ്ട്. അ​​​​​തേ ശൈ​​​​​ലി​​​​​യി​​​​​ലേ​​​​​ക്ക് അ​​​​​മേ​​​​​രി​​​​​ക്ക മാ​​​​​റി​​​​​യ​​​​​താ​​​​​ണ് വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നി​​​​​ട​​​​​യാ​​​​​ക്കു​​​​​ന്ന​​​​​ത്. കു​​​​​ട്ടി​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പ​​​​ടെ കാ​​​​​ണാ​​​​​നി​​​​​ട​​​​​യു​​​​​ള്ള ദൃ​​​​​ശ്യ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ ഐ​​​​​ക്യ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​സ​​​​​ഭ​​​​​യും ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​ സ​​​​​ഭ​​​​​യും വി​​​​​വി​​​​​ധ രാ​​​​​ഷ്‌​​​​​ട്ര​​​​​നേ​​​​​താ​​​​​ക്ക​​​​​ളും മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ​​​​​ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​മൊ​​​​​ക്കെ രം​​​​​ഗ​​​​​ത്തെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ഫ​​​​​യ​​​​​റിം​​​​​ഗ് സ്ക്വാ​​​​​ഡി​​​​​നെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് വ​​​​​ധ​​​​​ശി​​​​​ക്ഷ ന​​​​​ട​​​​​പ്പാ​​​​​ക്കി ത​​​​​ത്സ​​​​​മ​​​​​യം സം​​​​​പ്രേ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​ന്ന​​​​​ത് പ​​​​​ര​​​​​സ്യ​​​​​മാ​​​​​യ വ​​​​​ധ​​​​​ശി​​​​​ക്ഷ​​​​​യ്ക്കു തു​​​​​ല്യ​​​​​മാ​​​​​ണെ​​​​​ന്നും ക്രൂ​​​​​ര​​​​​വും മ​​​​​നു​​​​​ഷ്യ​​​​​ത്വ​​​​​ര​​​​​ഹി​​​​​ത​​​​​വും അ​​​​​പ​​​​​മാ​​​​​ന​​​​​ക​​​​​ര​​​​​വും മാ​​​​​ത്ര​​​​​മ​​​​​ല്ല, പീ​​​​​ഡ​​​​​നനി​​​​​രോ​​​​​ധ​​​​​നം സം​​​​​ബ​​​​​ന്ധി​​​​​ച്ച അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ ലം​​​​​ഘ​​​​​ന​​​​​മാ​​​​​ണെ​​​​​ന്നും യു​​​​​എ​​​​​ൻ മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ ഓ​​​​​ഫീ​​​​​സ് (ഒ​​​​​എ​​​​​ച്ച്സി​​​​​എ​​​​​ച്ച്ആ​​​​​ർ) വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. വ​​​​​ധ​​​​​ശി​​​​​ക്ഷ​​​​​ത​​​​​ന്നെ അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്നും അ​​​​​തു മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ അ​​​​​ന്ത​​​​​സി​​​​​നെ ചോ​​​​​ദ്യം ചെ​​​​​യ്യു​​​​​ന്ന​​​​​താ​​​​​ണെ​​​​​ന്നും, സ​​​​​ഭ ഇ​​​​​തി​​​​​നെ എ​​​​​തി​​​​​ർ​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നു​​​​​മാ​​​​​ണ് ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ച​​​​​ത്.

വ​​​​​ത്തി​​​​​ക്കാ​​​​​ൻ സ്റ്റേ​​​​​റ്റ് സെ​​​​​ക്ര​​​​​ട്ട​​​​​റി ക​​​​ർ​​​​ദി​​​​നാ​​​​ൾ പി​​​​യെത്രോ പ​​​​​രോ​​​​​ളി​​​​​ൻ പ​​​​​റ​​​​​ഞ്ഞ​​​​​ത്, മ​​​​​ര​​​​​ണ​​​​​ത്തെ ഒ​​​​​രു കാ​​​​​ഴ്ച​​​​​വ​​​​​സ്തു​​​​​വാ​​​​​ക്കി മാ​​​​​റ്റു​​​​​ന്ന​​​​​ത് തി​​​​​ക​​​​​ച്ചും അ​​​​​നു​​​​​ചി​​​​​ത​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ്. “കു​​​​​റ്റ​​​​​വാ​​​​​ളി എ​​​​​ത്ര വ​​​​​ലി​​​​​യ തെ​​​​​റ്റ് ചെ​​​​​യ്ത ആ​​​​​ളാ​​​​​ണെ​​​​​ങ്കി​​​​​ലും, ആ​​​​​ധു​​​​​നി​​​​​ക കാ​​​​​ല​​​​​ത്ത് ഇ​​​​​ത്ത​​​​​രം രീ​​​​​തി​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​ത് തി​​​​​ക​​​​​ച്ചും അ​​​​​വി​​​​​ശ്വ​​​​​സ​​​​​നീ​​​​​യ​​​​​വും അ​​​​​സ്വീ​​​​​കാ​​​​​ര്യ​​​​​വു​​​​​മാ​​​​​ണ്.” ഇ​​​​​ത്ത​​​​​രം ന​​​​​ട​​​​​പ​​​​​ടി ക്രൂ​​​​​ര​​​​​ത​​​​​യെ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണെ​​​​​ന്നും പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ ക​​​​​ത്തോ​​​​​ലി​​​​​ക്കാ മെ​​​​​ത്രാ​​​​​ന്‍ സ​​​​​മി​​​​​തി അ​​​​​ധ്യ​​​​​ക്ഷ​​​​​ന്‍ ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് പോ​​​​​ള്‍ കോ​​​​​ക്ലി​​​​​യും ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

അ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു സംപ്രേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തു​​​​​മോ​​​​​യെ​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ൽ സം​​​​​ശ​​​​​യ​​​​​മു​​​​​ണ്ടെ​​​​​ന്നും ന​​​​​ട​​​​​ത്തി​​​​​യാ​​​​​ൽ താ​​​​​ന​​​​​തു കാ​​​​​ണി​​​​​ല്ലെ​​​​​ന്നു​​​​​മാ​​​​​ണ് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജെ.​​​​​ഡി. വാ​​​​​ൻ​​​​​സ് പ​​​​​റ​​​​​ഞ്ഞ​​​​​ത്. പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ട്രം​​​​​പി​​​​​ന്‍റെ റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ൻ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പ്ര​​​​​തി​​​​​നി​​​​​ധി ഓ​​​​​സ്റ്റി​​​​​ന്‍ സ്‌​​​​​കോ​​​​​ട്ട്, ഹ​​​​​സ​​​​​ന്‍റെ ശി​​​​​ക്ഷ​​​​​യെ പി​​​​​ന്തു​​​​​ണ​​​​​ച്ചെ​​​​​ങ്കി​​​​​ലും വ​​​​​ധ​​​​​ശി​​​​​ക്ഷ​​​​​ക​​​​​ള്‍ ലൈ​​​​​വാ​​​​​യി സം​​​​​പ്രേ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​ന്ന​​​​​ത് ജി​​​​​ഹാ​​​​​ദി സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ രീ​​​​​തി​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​മേ​​​​​രി​​​​​ക്ക അ​​​​​തി​​​​​നേ​​​​​ക്കാ​​​​​ള്‍ ഉ​​​​​യ​​​​​ര്‍​ന്ന മൂ​​​​​ല്യ​​​​​ങ്ങ​​​​​ള്‍ പു​​​​​ല​​​​​ര്‍​ത്ത​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ടു. ഡെ​​​​​മോ​​​​​ക്രാ​​​​​റ്റ് സെ​​​​​ന​​​​​റ്റ​​​​​ര്‍ മാ​​​​​ര്‍​ക്ക് കെ​​​​​ല്ലി​​​​​യും ഹ​​​​​സ​​​​​ന്‍ ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണ​​​​​മെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞെ​​​​​ങ്കി​​​​​ലും പ​​​​​ര​​​​​സ്യ വ​​​​​ധ​​​​​ശി​​​​​ക്ഷ​​​​​ക​​​​​ള്‍ ഇ​​​​​റാ​​​​​നും താ​​​​​ലി​​​​​ബാ​​​​​നും പി​​​​​ന്തു​​​​​ട​​​​​രു​​​​​ന്ന രീ​​​​​തി​​​​​യാ​​​​​ണെ​​​​​ന്നു വി​​​​​മ​​​​​ര്‍​ശി​​​​​ച്ചു.

പ്രാ​​​​​കൃ​​​​​ത പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ ലോ​​​​​ക​​​​​ത്തി​​​​​നു​​​​​ മു​​​​​ന്നി​​​​​ൽ ത​​​​​ങ്ങ​​​​​ൾ ചെ​​​​​റു​​​​​താ​​​​​കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നു തോ​​​​​ന്നി​​​​​യ​​​​​തി​​​​​നാ​​​​​ലാ​​​​​കാം, വ​​​​​ധ​​​​​ശി​​​​​ക്ഷ ഓൺ​​​​​ലൈ​​​​​നി​​​​​ലൂ​​​​​ടെ സം​​​​​പ്രേ​​​​​ഷ​​​​​ണം ചെ​​​​​യ്യാ​​​​​നു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ന് അംഗീ​​​​​കാ​​​​​രം ന​​​​​ൽ​​​​​കി​​​​​യെ​​​​​ങ്കി​​​​​ലും അ​​​​​ന്തി​​​​​മ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ടെ​​​​​ന്ന് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണൾ​​​​​ഡ് ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു. അ​​​​​ന്തി​​​​​മ​​​​​തീ​​​​​രു​​​​​മാനം എ​​​​​ന്താ​​​​​യാ​​​​​ലും, വ​​​​​ധ​​​​​ശി​​​​​ക്ഷ​​​​​ത​​​​​ന്നെ ഇ​​​​​ല്ലാ​​​​​താ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചു ലോ​​​​​കം ച​​​​​ർ​​​​​ച്ച ചെ​​​​​യ്യ​​​​​വേ അ​​​​​തു പ്ര​​​​​ദ​​​​​ർ​​​​​ശി​​​​​പ്പി​​​​​ക്കുന്ന​​​​​ത് ആ​​​​​ധു​​​​​നി​​​​​ക സംസ്കാ​​​​​ര​​​​​ത്തെ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു തു​​​​​ല്യ​​​​​മാ​​​​​ണ്.

വ​​​​​ധ​​​​​ശി​​​​​ക്ഷ​​​​​യ്ക്കു വി​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​യാ​​​​​ൾ തീ​​​​​വ്ര​​​​​വാ​​​​​ദി​​​​​യാ​​​​​ണോ എ​​​​​ന്ന​​​​​ത​​​​​ല്ല ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ വി​​​​​ഷ​​​​​യം. അ​​​​​തു കോ​​​​​ട​​​​​തി തെ​​​​​ളി​​​​​യി​​​​​ച്ചു​​​​​ക​​​​​ഴി​​​​​ഞ്ഞു. പ​​​​​ക്ഷേ, കൊ​​​​​ല്ലു​​​​​ന്നതു കാ​​​​​ണാ​​​​​ൻ ലോ​​​​​ക​​​​​ത്തെ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ക്കു​​​​​ന്ന​​​​​തും തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​മ​​​​​ല്ലേ? ഡി​​​​​സം​​​​​ബ​​​​​ർ മൂ​​​​​ന്നി​​​​​നാ​​​​​ണ് വ​​​​​ധ​​​​​ശി​​​​​ക്ഷ. അ​​​​​മേ​​​​​രി​​​​​ക്ക തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു പി​​​​​ന്മാ​​​​​റും. ഇ​​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​തൊ​​​​​രു പ​​​​​രി​​​​​ഷ്കൃ​​​​​ത​​​​​ലോ​​​​​ക​​​​​മാ​​​​​ണെ​​​​​ന്ന സ​​​​​ങ്ക​​​​​ൽ​​​​​പ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു ലോ​​​​​കം പി​​​​​ന്മാ​​​​​റും.

Latest News

Corehub Up