കോട്ടയം: ഇപിഎഫ് ഓര്ഗനൈസേഷന് ഓള് ഇന്ത്യ തലത്തില്‍ മാര്‍ച്ച് റിക്കവറി മാസമായി ആചരിക്കും.
ഇപിഎഫ് നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍നിന്ന് കാലാകാലങ്ങളായി കുടിശികയുള്ള പിഎഫ് കോണ്ട്രിബ്യൂഷന്, പലിശ, ഡാമേജസ് തുടങ്ങിയവ ഈടാക്കുന്നതിനു വേണ്ടി ത്രീവ നടപടികള്‍ സ്വീകരിക്കും.
കുടിശിക ഇതിനോടകം അടച്ചുതീര്‍ത്തിട്ടുള്ള സ്ഥാപനങ്ങള്‍ വിശദവിവരങ്ങള്‍ സഹിതം കോട്ടയം ഇപിഎഫ് റീജണല്‍ ഓഫീസുമായോ ബന്ധപ്പെട്ട ഏരിയ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാരുമായോ ബന്ധപ്പെടേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9895533820 എന്ന നമ്പറിൽ ബന്ധപ്പെടാം.