തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകൾ, തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ (ആർസിസി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലെ പിജി മെഡിക്കൽ 2025 സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു.
രണ്ടാം ഘട്ട അലോട്ട്മെന്റിനു പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകർക്ക് ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള സൗകര്യം കാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ പങ്കെടുക്കുന്നവർ 17നു വൈകുന്നേരം അഞ്ചിനകം മേൽ പറഞ്ഞ നടപടികൾ പൂർത്തിയാക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 -2332120,