ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസപ്പെട്ടു. ജയ്പൂരിലെ സീതാപുര സെന്ററിലാണ് പരീക്ഷ തടസപ്പെട്ടത്.
ഓൺലൈനായിട്ടായിരുന്നു പരീക്ഷ. സെർവർ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു പരാതി. തുടർന്ന് വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ പരീക്ഷ പുനഃക്രമീകരിച്ചു.
ജയ്പൂരിലെ ഒരു സെന്ററിൽവച്ച് സെപ്റ്റംബർ അഞ്ചിന് പരീക്ഷ വീണ്ടും നടത്തുമെന്ന് ബോർഡ് അറിയിച്ചു. പരീക്ഷ തടസപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.