Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PK Sreemathi

ജ​ന​മ​ന​സ് മ​ന​സി​ലാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു: പി.​കെ. ശ്രീ​മ​തി

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ പ​രാ​ജ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് സി​പി​എം നേ​താ​വ് പി.​കെ. ശ്രീ​മ​തി. ജ​ന​മ​ന​സ് മ​ന​സി​ലാ​ക്കു​ന്ന​തി​ൽ താ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് പി.​കെ. ശ്രീ​മ​തി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​യി​രു​ന്നു ശ്രീ​മ​തി​യു​ടെ പ്ര​തി​ക​ര​ണം.

‌പ​യ്യ​ന്നൂ​രി​ൽ ഒ​രു മാ​സം പ്ര​വ​ർ​ത്തി​ച്ചു. ജ​യി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന​തി​ൽ ആ​ദ്യം ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ജ​യി​ക്കു​മെ​ന്ന് ത​ന്നെ​യാ​ണ് ക​രു​തി​യെ​ന്നും പി.​കെ ശ്രീ​മ​തി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം
സി​പി​എ​മ്മി​ല്‍ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​തി​ര്‍​ന്ന നേ​താ​വ് പി. ​ജ​യ​രാ​ജ​ന്‍ രം​ഗ​ത്തെ​ത്തി.

ത​ന്‍റെ പ​ടം വ​ച്ചു​ള്ള ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​ന്നെ പ്ര​കീ​ര്‍​ത്തി​ച്ചും പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ലു​ള്ള ചി​ല​രെ ഇ​ക​ഴ്ത്തി​യു​മു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ള്‍​പാ​ര്‍​ട്ടി ച​ര്‍​ച്ച​യെ കു​റി​ച്ച് സി​പി​എം ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന​ത് പി​ന്‍​തു​ട​ര​ണ​മെ​ന്നും പി. ​ജ​യ​രാ​ജ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് പി.​ജ​യ​രാ​ജ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്.

Latest News

Corehub Up