മുംബൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2027 സീസണില്‍നിന്ന് ഓസ്ട്രേലിയ സൂപ്പര്‍ താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രാവിസ് ഹെഡ്, ഇംഗ്ലീഷ് താരം ജേക്കബ് ബെഥേല്‍ എന്നിവര്‍ പിന്മാറി.
തിരക്കേറിയ മത്സര ഷെഡ്യൂളിന്റെ പശ്ചാത്തലത്തിലാണ് മിച്ചല്‍ സ്റ്റാര്‍ക്കും ട്രാവിസ് ഹെഡും പിന്മാറിയത്. പരിക്കിനെത്തുടര്‍ന്നു വിശ്രമത്തിലാണ് ബെഥേല്‍. ട്രെന്റ് ബോള്‍ട്ട് (മുംബൈ), ഷിംറണ്‍ ഹെറ്റ്മയര്‍ (രാജസ്ഥാന്) എന്നിവരെയും ഫ്രാഞ്ചൈസികള്‍ റിലീസ് ചെയ്തു.