പെര്‍ള (കാസര്‍ഗോഡ്): കീം പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ എസ്ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി കാസര്‍ഗോഡ് പേർള ശ്രീ മഹാമായ കൃപ ഹൗസില്‍ പി.എം. ഹേമന്ദ്റാം.
എന്‍ട്രന്‍സ് കോച്ചിംഗിന് പോകാതെയാണ് തന്റെ ആദ്യശ്രമത്തില്‍ തന്നെ റാങ്ക് നേടിയെന്നത് ഹേമന്ദിന്റെ നേട്ടത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. 600 ല്‍ 384.1113 ആണ് ഹേമന്ദിന്റെ സ്കോര്‍.
പൊതുവിഭാഗത്തില്‍ 9138-ാം റാങ്കാണ് നേടിയത്. ബദിയഡുക്ക ഹോളിഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍നിന്നും 98 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷയും കര്‍ണാടക വിട്ള അളികെ ശ്രീസത്യസായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും 97 ശതമാനം മാര്‍ക്കോടെ പ്രീയൂണിവേഴ്സിറ്റി കോഴ്സും പാസായി.
തിരുവനന്തപുരം ഗവ. എന്‍ജിനിയറിംഗ് കോളജില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കാനാണ് ആഗ്രഹമെന്ന് ഹേമന്ദ്റാം പറഞ്ഞു. പെരിയ ഗവ. പോളിടെക്നിക് കോളജിലെ ഇലക്്ട്രിക്കല്‍ വിഭാഗം ലക്ചറര്‍ എം. പുരന്ദരയുടെയും ബദിയഡുക്ക നവജീവന സ്കൂള്‍ അധ്യാപിക പൂർണിമയുടെയും മകനാണ്. സഹോദരന് ഗഗന് റാം മദ്രാസ് ഐഐടിയില്‍ എയറോസ്പേസ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ്.