Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PMI Kerala

പി​എം​ഐ കേ​ര​ള അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു

കൊ​​​ച്ചി: പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ്മെ​​​ന്‍റ്, ന​​​വീ​​​ക​​​ര​​​ണം, സു​​​സ്ഥി​​​ര​​​ത, പ​​​രി​​​വ​​​ർ​​​ത്ത​​​നം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ മി​​​ക​​​വു​​​ക​​​ളെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നു പി​​​എം​​​ഐ കേ​​​ര​​​ള അ​​​വാ​​​ർ​​​ഡ്സ് 2026 കൊ​​​ച്ചി​​​യി​​​ലെ ച​​​ക്കോ​​​ളാ​​​സ് പ​​​വി​​​ലി​​​യ​​​നി​​​ൽ ന​​​ട​​​ന്നു.

പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് (പി​​​എം​​​ഐ) കേ​​​ര​​​ള ചാ​​​പ്റ്റ​​​ർ നാ​​​ലാ​​​മ​​​ത് സി​​​എ​​​ക്സ്ഒ മീ​​​റ്റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് നൈ​​​റ്റ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ബി​​​സി​​​ന​​​സ് വ​​​ള​​​ർ​​​ച്ച​​​യ്ക്കും ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നും സാ​​​മൂ​​​ഹി​​​ക, സാ​​​മ്പ​​​ത്തി​​​ക, പ​​​രി​​​സ്ഥി​​​തി മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ഗു​​​ണ​​​പ​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കും സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യ പ​​​ദ്ധ​​​തി​​​ക​​​ളെ​​​യാ​​​ണ് പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ വ​​​ഴി ആ​​​ദ​​​രി​​​ച്ച​​​ത്.

പ്രോ​​​ജ​​​ക്ട് ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ (ലാ​​​ർ​​​ജ്) വി​​​ഭാ​​​ഗ​​​ത്തി​​​ൽ ബി​​​പി​​​സി​​​എ​​​ൽ ജേ​​​താ​​​ക്ക​​​ളാ​​​യി. കൊ​​​ച്ചി​​​ൻ ഷി​​​പ്‌​​​യാ​​​ർ​​​ഡും ഊ​​​രാ​​​ളു​​​ങ്ക​​​ൽ ലേ​​​ബ​​​ർ കോ​​​ൺ​​​ട്രാ​​​ക്ട് കോ-​​​ഓ​​​പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യും റ​​​ണ്ണ​​​ർ അ​​​പ്പു​​​ക​​​ളാ​​​യി. പ്രോ​​​ജ​​​ക്ട് ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ (മീ​​​ഡി​​​യം) പു​​​ര​​​സ്‌​​​കാ​​​രം യു​​​എ​​​സ്ടി സ്വ​​​ന്ത​​​മാ​​​ക്കി.

എ​​​ച്ച് ആ​​​ൻ​​​ഡ് ആ​​​ർ ബ്ലോ​​​ക്കാ​​​ണ് റ​​​ണ്ണ​​​റ​​​പ്പ്. പ്രോ​​​ജ​​​ക്ട് ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ (സ്മോ​​​ൾ) വി​​​ഭാ​​​ഗ​​​ത്തി​​​ലും എ​​​ച്ച് ആ​​​ൻ​​​ഡ് ആ​​​ർ ബ്ലോ​​​ക്കി​​​നാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.

Latest News

Corehub Up