പെരിന്തൽമണ്ണ: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ അനുമതി വേഗമാക്കുന്നതിന്റെ ഭാഗമായി ഡയറക്ടർ (റൂറൽ) അപൂർവ തൃപാഠിയെ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ, വൈസ് പ്രസിഡന്റ് സി.കെ. ഹാരിസ്, മെംബർമാരായ അനിൽ പുലിപ്ര, ജലീൽ എന്നിവരും പദ്ധതിക്ക് തുടക്കമിട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.കെ. മുസ്തഫ എന്നിവർ സന്ദർശിച്ച് ചർച്ച നടത്തി.
ഇതിന്റെ ഭാഗമായി അങ്ങാടിപ്പുറം അൽപ്പകുളത്തിന്റെ പദ്ധതി വിഹിതം മുഴുവൻ ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ചു. നിലവിലെ പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി.