Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PN Panicker

പി​എ​ൻ പ​ണി​ക്ക​ർ വാ​യ​ന ദി​നാ​ഘോ​ഷം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: പി​എ​ൻ പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ ദേ​ശീ​യ വാ​യ​ന ദി​നാ​ഘോ​ഷം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 19ന് ​രാ​വി​ലെ 11.30ന് ​ക​ന​ക​ക്കു​ന്ന കൊ​ട്ടാ​ര​ത്തി​ൽ ന​ട​ക്കു​ന്ന വാ​യ​ന ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ റോ​ജി എം.​ജോ​ണ്‍, പി.​സി. വി​ഷ്ണു​നാ​ഥ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

ദേ​ശീ​യ വാ​യ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ബ​സ് സ്റ്റാ​ന്‍റു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, തൊ​ഴി​ലു​പ്പ് കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി പൊ​തു​ഇ​ട​ങ്ങ​ളി​ൽ ഒ​രു ല​ക്ഷം വാ​യ​ന സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ് ഇ​ക്കൊ​ല്ല​ത്തെ മു​ഖ്യ​പ​രി​പാ​ടി​യെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ.​ഷം​സു​ദ്ദീ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വാ​യ​ന ദി​നാ​ഘോ​ഷ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ വാ​യ​ന​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലും. ദേ​ശീ​യ​ത​ല​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച ശ്രേ​ഷ്ഠ​രാ​യ അ​ധ്യാ​പ​ക​രെ ഗു​രു​വ​ന്ദ​നം ന​ട​ത്തി ആ​ദ​രി​ക്കും. ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ വാ​യ​ന ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യു​ടെ പു​ര​സ്കാ​ര​വും പു​സ്ത​ക​ങ്ങ​ളും സ​മ്മാ​നി​ക്കും.

കു​ട്ടി​ക​ൾ​ക്കു ക​വി​താ പാ​രാ​യ​ണം, ഉ​പ​ന്യാ​സ മ​ത്സ​രം,പ​ദ മ​ത്സ​രം, ചി​ത്ര​ര​ച​നാ മ​ത്സ​രം, കൂ​ട്ട​യോ​ട്ടം, ച​ർ​ച്ചാ യോ​ഗ​ങ്ങ​ൾ ,സെ​മി​നാ​റു​ക​ൾ, വാ​യ​ന​ദി​ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​ക​ൾ സ്കൂ​ളു​ക​ളി​ൽ പി.​എ​ൻ. പ​ണി​ക്ക​ർ വാ​യ​ന കോ​ർ​ണ​റു​ക​ൾ, മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, തെ​രു​വു​നാ​ട​കം സം​ഘ​ടി​പ്പി​ക്ക​ൽ, പു​സ്ത​ക ച​ർ​ച്ച​ക​ൾ, സാ​ഹി​ത്യ നാ​യ​ക​ന്മാ​രു​മാ​യി സം​വാ​ദം, ഓ​രോ വീ​ടും ഒ​രു പ​ണി​ശാ​ല എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി തൊ​ഴി​ൽ സം​രം​ഭ​ക ബോ​ധ​വ​ത്ക​ര ക്ലാ​സു​ക​ൾ, അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്ക​ൽ, പ​ഠ​ന മി​ക​വു​ള്ള​വ​ർ ഭ​ല്യ​മാ​കു​ന്ന സ​ർ​ക്കാ​ർ സ്കോ​ള​ർ​ഷി​പ്പു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്നു മ​ന്ത്രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Latest News

Corehub Up