Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PP Road

Kottayam

പി​പി റോ​ഡി​ൽ ര​ണ്ട് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

കൂ​രാ​ലി: പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡി​ൽ കൂ​രാ​ലി​യി​ലും ഇ​ള​ങ്ങു​ള​ത്തും കാ​ർ അ​പ​ക​ടം. ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

കൂ​രാ​ലി ക​വ​ല​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ പ​റ​പ്പ​ള്ളി​ത്താ​ഴ​ത്ത് രാ​ജു​വി​ന്‍റെ ക​ട​യു​ടെ ഭി​ത്തി​യി​ലി​ടി​ച്ചാ​ണ് ആ​ദ്യ അ​പ​ക​ടം. ചു​ങ്ക​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ സി.​എ​സ്. ലൈ​ലാ​ബീ​ഗം (67), മൊ​യ്തീ​ൻ (79), ഡ്രൈ​വ​ർ കെ.​കെ. ഷാ​ജി​മോ​ൻ (44) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ പാ​ലാ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ട​യു​ടെ ഭി​ത്തി​ക്ക് കേ​ടു​പാ​ടു​ണ്ട്.

ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​ള​ങ്ങു​ളം പ​ള്ളി​ക്കു സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് ര​ണ്ടാ​മ​ത്തെ അ​പ​ക​ടം. ഒ​രു കാ​ർ ഓ​ടി​ച്ചി​രു​ന്ന പൊ​ൻ​കു​ന്നം സ്വ​ദേ​ശി റെ​ജി തോ​മ​സ് (65), മ​റ്റേ കാ​റി​ലെ യാ​ത്ര​ക്കാ​ര​യ മ​ണി​മ​ല സ്വ​ദേ​ശി ടി​ൻ​സി (44), ആ​ല​പ്ര സ്വ​ദേ​ശി ബി​ൻ​സി (53) എ​ന്നി​വ​ർ പ​രി​ക്കേ​റ്റു. ഇ​വ​രെ​യും പാ​ലാ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Latest News

Corehub Up