Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PSG Win

ബാ​ഴ്‌​സക്കെതിരേ പിഎസ്ജിക്ക് ജയം

പാ​രീ​സ്: യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്മാ​രാ​ണു ത​ങ്ങ​ളെ​ന്നു വീ​ണ്ടും അ​ടി​വ​ര​യി​ട്ടു പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്ന്‍ (പി​എ​സ്ജി). ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ തോ​ല്‍​വി അ​റി​യാ​തെ കു​തി​ക്കു​ന്ന മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​യെ വീ​ഴ്ത്തി​യ​തി​ന്‍റെ പി​ന്നാ​ലെ സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ല്‍ വി​ജ​യ​ക്കു​തി​പ്പു തു​ട​രു​ന്ന എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യെ​യും പി​എ​സ്ജി മു​ട്ടു​കു​ത്തി​ച്ചു.

ഈ ​മാ​സം 15നു ​ന​ട​ന്ന ചാ​മ്പ്യ​ന്‍​സ് ലീ​ഗ് പോ​രാ​ട്ട​ത്തി​ല്‍ 4-2നാ​യി​രു​ന്നു പി​എ​സ്ജി, മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ കീ​ഴ​ട​ക്കി​യ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​തേ ഗോ​ള്‍ വ്യ​ത്യാ​സ​ത്തി​ല്‍ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യെ​യും പി​എ​സ്ജി വീ​ഴ്ത്തി. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കു പി​ന്നാ​ലെ ബാ​ഴ്‌​സ​യ്ക്കും ബാ​ലി​കേ​റാ​മ​ല​യാ​യി പി​എ​സ്ജി യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ള്‍ 2026-27 സീ​സ​ണി​ല്‍ തു​ട​രു​ന്നെ​ന്നു ചു​രു​ക്കം...

ബാ​ഴ്‌​സ​യും വീ​ണു

ഡെ​സി​രെ ദൗ​വി​ന്‍റെ ഗോ​ളി​ല്‍ 38-ാം മി​നി​റ്റി​ല്‍ പി​എ​സ്ജി ലീ​ഡ് സ്വ​ന്ത​മാ​ക്കി. 55-ാം മി​നി​റ്റി​ല്‍ ചാ​വി എ​സ്പാ​ര്‍​ട്ടി​ലൂ​ടെ ബാ​ഴ്‌​സ​ലോ​ണ ഒ​പ്പ​മെ​ത്തി. എ​ന്നാ​ല്‍, 72-ാം മി​നി​റ്റി​ല്‍ ലൂ​ക്കാ​സ് ഹെ​ര്‍​ണാ​ണ്ട​സ് പി​എ​സ്ജി​ക്കു വീ​ണ്ടും ലീ​ഡ് ന​ല്‍​കി. ലാ​മി​ന്‍ യ​മാ​ലി​ലൂ​ടെ (79-ാം മി​നി​റ്റ്) ബാ​ഴ്‌​സ​ലോ​ണ 2-2ല്‍. ​അ​വ​സാ​ന പ​ത്തു മി​നി​റ്റി​നി​ടെ വി​റ്റി​ഞ്ഞ (81-ാം മി​നി​റ്റ്), ഫാ​ബി​യ​ന്‍ റൂ​യി​സ് (86-ാം മി​നി​റ്റ്) എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളി​ലൂ​ടെ പി​എ​സ്ജി സ്വ​ന്തം കാ​ണി​ക​ള്‍​ക്കു മു​ന്നി​ല്‍ ജ​യം പി​ടി​ച്ചെ​ടു​ത്തു.

2026-27 സീ​സ​ണി​ല്‍ വി​വി​ധ പോ​രാ​ട്ട​ങ്ങ​ളി​ലാ​യി ക​ളി​ച്ച 11 മ​ത്സ​ര​ങ്ങ​ളി​ലും ജ​യം സ്വ​ന്ത​മാ​ക്കി​യെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​യി​രു​ന്നു ഹ​ന്‍​സി ഫ്‌​ളി​ക്കി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ ഇ​റ​ങ്ങി​യ​ത്. യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ തു​ട​ര്‍​ച്ച​യാ​യി 13-ാം മ​ത്സ​ര​ത്തി​ലും തോ​ല്‍​വി അ​റി​യാ​തെ പി​എ​സ്ജി മൈ​താ​നം​വി​ട്ടു. യൂ​റോ​പ്യ​ന്‍ പോ​രാ​ട്ട ച​രി​ത്ര​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യെ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ കീ​ഴ​ട​ക്കി​യ, എ​ഫ്‌​സി ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ റി​ക്കാ​ര്‍​ഡി​നൊ​പ്പ​വും പി​എ​സ്ജി എ​ത്തി.

Latest News

Corehub Up