Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PSPS Conducts Curry Powder

Palakkad

സ്ത്രീ​സ്വ​യം​പ​ര്യാ​പ്ത​ത​യ്ക്ക് ക​രു​ത്തേ​കി പി​എ​സ്എ​സ്പി ക​റിപൗ​ഡ​ർ നി​ർ​മാ​ണ പ​രി​ശീ​ല​നം

പാ​ല​ക്കാ​ട്: പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് (പി​എ​സ്എ​സ്പി) സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ക​റി പൗ​ഡ​ർ നി​ർ​മാ​ണ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും പി​എ​സ്എ​സ്പി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ൻ വ​ലി​യ​പാ​ട​ത്ത് നി​ർ​വ​ഹി​ച്ചു.

വീ​ടു​ക​ളി​ൽനി​ന്ന് തു​ട​ങ്ങാ​വു​ന്ന ചെ​റി​യ ഭ​ക്ഷ്യ​വ​സ്തു നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും ഭാ​വി​യി​ൽ വ​ലി​യ വ്യ​വ​സാ​യ​ങ്ങ​ളാ​യി വ​ള​രു​ന്ന​തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രി​ശീ​ല​ന​ത്തി​നാ​യി വ​ന്നി​ട്ടു​ള്ള വ​നി​ത​ക​ർ​ക്ക് ക​റി പൗ​ഡ​ർ നി​ർ​മാ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ, ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ, പാ​ക്കിം​ഗ് രീ​തി​ക​ൾ, മാ​ർ​ക്ക​റ്റിം​ഗ് സാ​ധ്യ​ത​ക​ൾ എ​ന്നി​വ ടി​ന്‍റു ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി. ജെ​ൻ​ഡ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​ൽ. അ​രു​ണ്‍ ച​ട​ങ്ങി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ സം​രം​ഭ​ക​ത്വ​വും ആ​ത്മ​വി​ശ്വാ​സ​വും വ​ർ​ധി​പ്പി​ക്കാ​നാ​ണ് പി​എ​സ്എ​സ്പിയു​ടെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ങ്ങ​ൾ. പ​ഠി​താ​വാ​യ സ്റ്റി​നി ബി​നോ​യ് ന​ന്ദി പ​റ​ഞ്ഞു. ആ​നി​മേ​റ്റ​ർ അ​നു കെ. ​ജോ​ർ​ജ് പ്രസംഗിച്ചു.

Latest News

Corehub Up