അഗളി: പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ടൈലറിംഗ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകൾക്ക് തവണ വ്യവസ്ഥയിൽ ടൈലറിംഗ് മെഷീനുകൾ വിതരണം ചെയ്തു.
വിതരണ പരിപാടി ഫാത്തിമമാതാ ദേവാലയത്തിലെ അസിസ്റ്റന്റ് വികാരി ഫാ. സാൻജോ ചിറയത്ത് ഉദ്ഘാടനം ചെയ്തു. പരിശീലനം പൂർത്തിയാക്കിയ സ്ത്രീകൾക്ക് ടൈലറിംഗ് രംഗത്ത് സ്വയംതൊഴിൽ ആരംഭിക്കാനും ചെറുസംരംഭങ്ങളിലേക്ക് കടക്കാനും ഈ പദ്ധതി സഹായകരമാകും.
ജൻഡർ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിലാണ് തയ്യൽ പരിശീലനവും മെഷീൻ വിതരണവും സംഘടിപ്പിച്ചത്. പിഎസ്എസ്പി യുടെ അട്ടപ്പാടി ബ്ലോക്ക് ആനിമേറ്റർ സാന്റി റെജി പരിപാടിയുടെ ഏകോപനം നിർവഹിച്ചു.
അറുപത് പേർ പങ്കെടുത്തപരിപാടിയിൽ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ, പിഎസ്എസ്പി യിലെ പ്രതിനിധികൾ, പരിശീലകർ എന്നിവർ പങ്കെടുത്തു.